Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:21 AM GMT Updated On
date_range 2018-03-20T10:51:00+05:30യുവാവിന് മർദനമേറ്റതായി യുവജന കമീഷൻ; നിഷേധിച്ച് പൊലീസ്
text_fieldsമലപ്പുറം: ബൈക്കിൽ ഒാവർലോഡ് പോയതിന് തൃത്താലയിൽ യുവാവിെന തടഞ്ഞുനിർത്തി പൊലീസ് മർദിച്ചെന്ന പരാതിയിൽ സംസ്ഥാന യുവജന കമീഷെൻറ ഫുൾ സിറ്റിങ്ങിൽ തീരുമാനമെടുക്കും. മലപ്പുറത്ത് തിങ്കളാഴ്ച ചേർന്ന ജില്ലതല അദാലത്തിൽ പരാതിക്കാരനായ വളാഞ്ചേരിയിലെ വി.പി. സഹീറിനേയും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. തൃത്താല പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഡിസംബറിലാണ് സംഭവം. മർദനം നിഷേധിച്ചും എസ്.െഎയുെട നടപടിയെ ന്യായീകരിച്ചുമാണ് പാലക്കാട് ജില്ല പൊലീസ് സൂപ്രണ്ടിെൻറ റിപ്പോർട്ട്. സംഭവത്തിൽ വകുപ്പുതല നടപടി ഉണ്ടായിട്ടില്ല. യുവാവിനെ കമീഷൻ ആശുപത്രിയിൽ സന്ദർശിച്ചിരുന്നതായും മർദനം ബോധ്യമായതായും കമീഷൻ അംഗങ്ങൾ പറഞ്ഞു. തിരുവനന്തപുരത്ത് ഏപ്രിലിൽ നടക്കുന്ന ഫുൾ ബെഞ്ച് സിറ്റിങ്ങിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യും. ചേറൂരിലെ സ്ഥാപനം അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർഥികളെ കബളിപ്പിക്കുന്നതായ പരാതി കമീഷെൻറ മുന്നിൽ വന്നു. ഒരു വർഷം ദൈർഘ്യമുള്ള ഒാേട്ടാമൊബൈൽ എൻജിനീയറിങ് ഡിേപ്ലാമ േകാഴ്സ് സംബന്ധിച്ചാണ് ആക്ഷേപം. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിെൻറ അംഗീകാരമുണ്ടെന്നു പറഞ്ഞ് വൻതുക ഫീസ് വാങ്ങിയാണ് കോഴ്സ് നടത്തുന്നതെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കമീഷൻ തീരുമാനിച്ചു. ജില്ലയിൽ കൃഷി, വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന െതാഴിലന്വേഷകരുടെ പരാതി കമീഷെൻറ മുന്നിലെത്തി. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും നിയമനം നടന്നുവരുന്നുണ്ടെന്നും വകുപ്പ് മേധാവികൾ വ്യക്തമാക്കി. കൃഷിവകുപ്പിൽ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ നിയമനം ലഭിച്ച 74 പേരിൽ 23ഉം ആശ്രിത നിയമനമാണെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ഉദ്യോഗാർഥികൾ പരാതിപ്പെട്ടു. ആശ്രിത നിയമനം അഞ്ച് ശതമാനമേ ആകാവൂ. അദാലത്തിൽ പരിഗണിച്ച ഒമ്പത് പരാതികളിൽ അഞ്ചെണ്ണം തീർപ്പാക്കി. പുതിയ നാല് പരാതികൾ കിട്ടി. കമീഷൻ സെക്രട്ടറി ജോക്കോസ് പണിക്കർ, കമീഷനംഗങ്ങളായ കെ.കെ. ദിവ്യ, പി.കെ. അബ്ദുല്ല നവാസ്, ഫിനാൻസ് ഒാഫിസർ ഷീന സി. കുട്ടപ്പൻ, അസിസ്റ്റൻറ് എം. സലീം എന്നിവർ സിറ്റിങ്ങിൽ പെങ്കടുത്തു. മുച്ചക്ര വാഹനത്തിനായി വർഷങ്ങളുെട കാത്തിരിപ്പ് അപേക്ഷിച്ച് വർഷങ്ങളായി കാത്തിരുന്നിട്ടും മുച്ചക്ര വാഹനം അനുവദിച്ചില്ലെന്ന പരാതിയുമായി മൊറയൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ യുവാവും പിതാവും യുവജന കമീഷനെ സമീപിച്ചു. പഞ്ചായത്തിലും േബ്ലാക്കിലും ജില്ല പഞ്ചായത്തിനും അപേക്ഷിച്ചിരുന്നതായും എവിടെനിന്നും പരിഗണന കിട്ടിയില്ലെന്നും യുവാവ് പറഞ്ഞു. ഉയർന്ന പ്രദേശത്താണ് വീടെന്നും കയറാൻ ബുദ്ധിമുട്ടാണെന്നും ഇയാൾ പറഞ്ഞു. വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പെയുള്ള വിശദമായ പരാതി നൽകാൻ കമീഷൻ നിർദേശിച്ചു. പരാതി സാമൂഹിക നീതി ഡയറക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് കമീഷൻ ഉറപ്പുനൽകി.
Next Story