Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂർ ബ്ലോക്ക്...

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: സേവന മേഖലക്ക് മുൻതൂക്കം

text_fields
bookmark_border
നിലമ്പൂര്‍: സേവനമേഖലക്ക് മുന്‍തൂക്കം നൽകി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ആകെ 10,51,29,643 രൂപ വരവും 10,50,73,950 രൂപ ചെലവും 55,693 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് സജീന സക്കറിയ അവതരിപ്പിച്ചത്. സേവന മേഖലയില്‍ 4,36,46,591 രൂപയും പശ്ചാത്തല മേഖലയില്‍ 1,27,69,800 രൂപയും ഉൽപാദന മേഖലയില്‍ 1,96,26,609 രൂപയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആകെ വരവി‍​െൻറ കൂടുതല്‍ ഭാഗം ഭവന നിര്‍മാണമേഖലക്കാണ് മാറ്റിവെച്ചത്. കാരുണ്യ പ്രവര്‍ത്തനമേഖലയിലും ബ്ലോക്ക് പഞ്ചായത്തി‍​െൻറ പദ്ധതികള്‍ക്കായും തുക നീക്കിവെച്ചിട്ടുണ്ട്. കാര്‍ഷിക രംഗത്തെ ഉൽപാദന വര്‍ധനവിനായി 12,25,769 രൂപ നീക്കിവെച്ചു. ആറ് പഞ്ചായത്തുകളില്‍ കനാല്‍ നിര്‍മാണത്തിനായി 1.20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാല്‍ ഉൽപാദന വര്‍ധനവിനായി ഡയറി ഫാമുകള്‍ സ്ഥാപിക്കാനുള്ള സബ്‌സിഡി, അമ്മമാര്‍ക്കും ശിശുക്കള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പദ്ധതിയുണ്ട്. ക്ലീന്‍ ചാലിയാര്‍, കമ്യൂണിറ്റി ടോയ്‌ലറ്റുകള്‍, റോഡ് വികസനം, ഡയാലിസിസ് സ​െൻറര്‍ വികസനം എന്നിവക്കും ബജറ്റിൽ തുക മാറ്റിവെച്ചിട്ടുണ്ട്. 23ന് ബജറ്റില്‍ പൊതുചര്‍ച്ച നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍ അധ‍്യക്ഷത വഹിച്ചു. വിവിധ വകുപ്പ് ജീവനക്കാർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story