Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഞ്ചേരി മെഡിക്കൽ...

മഞ്ചേരി മെഡിക്കൽ കോളജിന് അന്തിമ അംഗീകാരത്തിന് പരിശോധന തുടങ്ങി

text_fields
bookmark_border
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിന് അന്തിമ അംഗീകാരം നൽകുന്നതി‍​െൻറ ഭാഗമായി മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.ഐ) പ്രതിനിധികൾ പരിശോധന തുടങ്ങി. ഡോ. ജി.വി. പ്രകാശ്, ഡോ. ബി.വൈ. യുവരാജ്, ഡോ. എം.പി. സുദൻഷു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രഫസർമാർ, അസോ. പ്രഫസർമാർ, അസി. പ്രസഫസർമാർ തുടങ്ങി മുഴുവൻ ഡോക്ടർമാരുടെയും സർട്ടിഫിക്കറ്റുകളുടെ പരിശോധനയും ഒാരോ ഡിപ്പാർട്മ​െൻറിലും എം.സി.ഐ നിർദേശിച്ച അത്രയും അക്കാദമിക് ഫാക്കൽറ്റികളുണ്ടോയെന്ന പരിശോധനയും നടത്തി. ആശുപത്രിയിൽ വാർഡുകൾ, ഒ.പി, തിയറ്റർ, ക്ലിനിക്കൽ സൗകര്യങ്ങൾ, ഒാരോ ഡിപ്പാർട്മ​െൻറിനും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയും പരിശോധിച്ചു. 100 വിദ്യാർഥികൾക്ക് പഠിക്കാൻ എം.സി.ഐ നിർദേശിച്ചതിനേക്കാൾ ക്ലിനിക്കൽ സൗകര്യങ്ങൾ മഞ്ചേരിയിലുണ്ട്. ക്ലിനിക്കൽ സൗകര്യങ്ങൾ വേണ്ടതിലേറെ ഉണ്ടെങ്കിലും മെഡിക്കൽ കോളജ് അക്കാദമിക സംവിധാനത്തിന് കഴിയുന്ന വിധത്തിലല്ല. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടാലും വേണ്ട മാറ്റങ്ങൾ വരുത്താൻ നിർദേശിക്കുകയേയുള്ളൂ എന്നാണ് അറിയുന്നത്. സ്ഥിരം ഹോസ്റ്റലിന് നാലുവർഷം മുമ്പ് പദ്ധതി തയാറാക്കിയെങ്കിലും ടെൻഡർ ക്ഷണിച്ചിട്ടേയുള്ളൂ. അധ്യാപക, അനധ്യാപക ക്വാർട്ടേഴ്സ്, രണ്ട് ഹോസ്റ്റൽ, ഇൻഡോർ സ്റ്റേഡിയം എന്നിവക്കുള്ള 103 കോടിയുടെ ടെൻഡറാണ് നടത്തിയത്. ഇക്കാര്യങ്ങളും രേഖകളും സംഘം പരിശോധിക്കും. മെഡിക്കൽ കോളജ് പ്രിൻസിപ്പലി​െൻറ നേതൃത്വത്തിൽ പരിശോധകസംഘത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി. ചൊവ്വാഴ്ചത്തെ പരിശോധനക്ക് ശേഷമാണ് റിപ്പോർട്ട് നൽകുക. ഹൗസ് സർജൻസി കാത്ത് ആദ്യ ബാച്ച് മഞ്ചേരി: 2013 സെപ്റ്റംബറിൽ ആരംഭിച്ച ഗവ. മെഡിക്കൽ കോളജിൽ ആദ്യ ബാച്ചുകാരുടെ പഠനം പൂർത്തിയാക്കി പരീക്ഷയും കഴിഞ്ഞു. മാർച്ച് അവസാനമോ ഏപ്രിലിലോ ഇവരുടെ ഫലം വരും. ശേഷം ഒരുവർഷം ഹൗസ് സർജന്മാരായി സേവനം ചെയ്യും. അത്യാഹിത വിഭാഗത്തിൽ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനം നൽകാൻ വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഒ.പി ഹാളിലെ തിരക്കൊഴിവാക്കാൻ ഒ.പി ടിക്കറ്റ് വിതരണം ഹാളിനു പുറത്താക്കാൻ സൗകര്യം ഒരുക്കി.
Show Full Article
TAGS:LOCAL NEWS 
Next Story