Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാളികാവില്‍ കാറ്റിലും...

കാളികാവില്‍ കാറ്റിലും മഴയിലും വൻനാശം

text_fields
bookmark_border
കാളികാവ്: മലയോരത്ത് വീശിയ ശക്തമായ കാറ്റിലും മഴയിലും വൻനാശം. കാളികാവ് പരിസരങ്ങളില്‍ തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. പൊലീസ് സ്റ്റേഷന് സമീപം വഞ്ചിപ്രയില്‍ സാദിഖി‍​െൻറ വീടിന് മുകളിലേക്ക് പന കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നു. ടെറസിന് മുകളില്‍ സ്ഥാപിച്ച ജലസംഭരണി പൊട്ടിത്തകര്‍ന്നു. ടെറസില്‍ നേരയ വിള്ളലുണ്ടായി. വണ്ടൂര്‍-കാളികാവ് റോഡിലെ പുറ്റമണ്ണയില്‍ കാറ്റിനെ തുടർന്ന് മരം റോഡില്‍ വീണ് ഏറെനേരം ഗതാഗതം മുടങ്ങി. കാളികാവ് പ്രദേശത്ത് ഏറെനേരം വൈദ്യുതി മുടങ്ങി. മേഖലയില്‍ വ്യാപകമായി കമുങ്ങ്, വാഴ കൃഷികള്‍ നശിച്ചു. കാളികാവില്‍ കാറ്റില്‍ പന വീണ് തകർന്ന സാദിഖി‍​െൻറ വീട് കാളികാവ് പുറ്റമണ്ണക്ക് സമീപം കാറ്റില്‍ മരം വീണപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story