Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഴിക്കടവ്...

വഴിക്കടവ് ഗ്രാമപഞ്ചായത്ത് ബജറ്റ്: ഭവന നിർമാണത്തിന് മുൻഗണന

text_fields
bookmark_border
നിലമ്പൂർ: വഴിക്കടവ് ഗ്രാമപഞ്ചായത്തി‍​െൻറ 2018-19 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡൻറ് പി.ടി. സാവിത്രി അവതരിപ്പിച്ചു. 17,68,97,792 രൂപ വരവും 16,81,29,605 രൂപ ചെലവും 87,68,187 രൂപ മിച്ചവുമുള്ള ബജറ്റിൽ ഭവന നിര്‍മാണത്തിനും പശ്ചാത്തല വികസനത്തിനും ഉൗന്നൽ നൽകിയിട്ടുണ്ട്. പശ്ചാത്തല വികസനത്തിന് 2,22,94,000 രൂപയും ഭവന നിര്‍മാണത്തിന് 1,65,10,000യുമാണ് മാറ്റിവെച്ചത്. മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് 37,50,000 രൂപയും വകയിരുത്തിയിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സരുക്ഷക്കും വന്യമൃഗശല‍്യം ഒഴിവാക്കാനും പഞ്ചായത്ത് വെളിച്ചമയമാക്കാനും 30 ലക്ഷം മാറ്റിവെച്ചു. ജീർണിച്ച വീടുകൾ നന്നാക്കാൻ ജനറൽ വിഭാഗത്തിന് 50 ലക്ഷവും പട്ടികജാതി വിഭാഗത്തിന് 21 ലക്ഷവും നീക്കിവെച്ചു. വീട് ഒന്നിന് 40,000 രൂപ അറ്റകുറ്റ പണിക്കായി നൽകും. 'മൃഗാശുപത്രി എ‍​െൻറ ആശുപത്രി' എന്ന പദ്ധതിക്ക് 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.വി. രവിശങ്കര്‍ ആമുഖ പ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story