Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവതിയുടെയും...

യുവതിയുടെയും കുട്ടിയുടെയും ആഭരണങ്ങള്‍ കവര്‍ന്നു

text_fields
bookmark_border
പുത്തനത്താണി: കുറുമ്പത്തൂരിലെ വീട്ടില്‍ പട്ടാപ്പകല്‍ യുവതിയുടെയും കുട്ടിയുടെയും സ്വര്‍ണാഭരണങ്ങള്‍ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതന്‍ കവര്‍ന്നു. 16 പവനോളം ആഭരണങ്ങളാണ്‌ നഷ്ടപെട്ടത്‌. കുറുമ്പത്തൂര്‍ എ.കെ.കെ നഗറിലെ കല്ലിടുമ്പില്‍ നൗഷാദി​െൻറ ഭാര്യ ഫാത്തിമ ഫര്‍ഹാനയുടെയും പത്തുമാസം പ്രായമായ കൈക്കുഞ്ഞി​െൻറയും ആഭരണങ്ങളാണ്‌ കവര്‍ച്ച നടത്തിയത്‌. തിങ്കളാഴ്ച്ച ഉച്ചക്കാണ് സംഭവം. മുഖംമൂടി ധരിച്ച അജ്ഞാതന്‍ ഫര്‍ഹാനയുടെ വായും മൂക്കും പൊത്തിപിടിക്കുകയും അബോധാവസ്ഥയിലായി വീണ യുവതിയുടെ കഴുത്തിലും കാലിലും കൈയിലും അണിഞ്ഞ സ്വര്‍ണാഭരണങ്ങളും കുഞ്ഞി​െൻറ ശരീരത്തിലണിഞ്ഞ ആഭരണങ്ങളുമാണ്‌ കവര്‍ന്നത്‌. വളാഞ്ചേരി പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story