Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാചകവാതക ടാങ്കർ അപകടം: ...

പാചകവാതക ടാങ്കർ അപകടം: ഗതാഗതം പുനഃസ്​ഥാപിച്ചത്​ രാവിലെ ഏഴരക്ക്​

text_fields
bookmark_border
പെരിന്തല്‍മണ്ണ: അരിപ്ര വളവില്‍ പാചകവാതകവുമായി പോവുകയായിരുന്ന ലോറി മറിഞ്ഞതിെന തുടർന്ന് നിർത്തിവെച്ച വാഹനഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത് തിങ്കളാഴ്ച രാവിലെ ഏഴരക്ക്. രാവിലെ ആറ് മുതൽ ഭാഗികമായി വാഹനങ്ങൾ കടത്തിവിടുകയുണ്ടായി. ഞായറാഴ്ച രാവിലെ എട്ടോടെയാണ് കോഴിക്കോട് നിന്ന് പാലക്കാട് കഞ്ചിക്കോട്ടെ ഹിന്ദുസ്ഥാൻ പെട്രോളിയം ഗ്യാസ് പ്ലാൻറിലേക്ക് പോയ ടാങ്കർ ലോറി മറിഞ്ഞത്. വാതകം ചെറിയതോതിൽ ചോർന്നത് പരിഭ്രാന്തി പടർത്തിയിരുന്നു. ചേളാരി െഎ.ഒ.സി പ്ലാൻറിൽനിന്ന് എമര്‍ജന്‍സി െറസ്‌ക്യൂ വെഹിക്കിൾ ‍(ഇ.ആര്‍.വി) എത്തിച്ച് മറിഞ്ഞ ടാങ്കറിലെ വാതകം മറ്റ് ടാങ്കറിലേക്ക് മാറ്റുന്ന ജോലി തിങ്കളാഴ്ച പുലർച്ച മൂന്നരവരെ തുടർന്നു. മറിഞ്ഞ ടാങ്കർ കഴുകി വൃത്തിയാക്കി ഉയർത്തിയശേഷമാണ് കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ വാഹനഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്. പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി, തിരൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ യൂനിറ്റ് അഗ്നിശമന സേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഏഴുവര്‍ഷത്തിനുള്ളില്‍ നാലാം തവണയാണ് പാചകവാതക ടാങ്കര്‍ അരിപ്ര വളവിൽ മറിയുന്നത്. ജില്ല ഫയര്‍ ഓഫിസര്‍ അഷ്‌റഫലി, ഐ.ഒ.സിയിലെ സുരക്ഷ ഓഫിസര്‍ നാഗേന്ദ്ര, സീനിയര്‍ ഫയര്‍മാന്‍ അബ്ദുൽ ജലീല്‍, ഷിഹാബുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Show Full Article
TAGS:LOCAL NEWS 
Next Story