Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടുപന്നിയുടെ...

കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്

text_fields
bookmark_border
നിലമ്പൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. ചാലിയാർ പെരുവമ്പാടം സ്വദേശി വെട്ടിക്കുഴിയിൽ തങ്കച്ചൻ എന്ന തോമസിനാണ് (63) പരിക്കേറ്റത്. വലത് കൈക്ക് പരിക്കേറ്റ ഇയാളെ നിലമ്പൂർ ജില്ല ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഏഴിന് റബർ ടാപ്പിങ്ങിനിടെയാണ് ഒറ്റപ്പന്നിയുടെ ആക്രമണമുണ്ടായത്. കുതിച്ചെത്തിയ പന്നി തോമസിനെ കുത്തിവീഴ്ത്തുകയായിരുന്നു. തെന്നിമാറിയതിനാൽ വയറിന് ഏൽക്കേണ്ട കുത്ത് കൈയിൽ കൊള്ളുകയായിരുന്നു. ഇയാൾക്ക് ചികിത്സസഹായം നൽകുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story