Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനത്തിനുള്ളിലെ...

വനത്തിനുള്ളിലെ ട്രക്കിങ്: നടപടി കർശനമാക്കും

text_fields
bookmark_border
നിലമ്പൂർ: വനത്തിനുള്ളിലെ അനധികൃത ട്രക്കിങ് നടത്തുന്നവർക്കെതിരെ വനം നിയമപ്രകാരമുള്ള കർശന നിയമനടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ്. എടവണ്ണ റേഞ്ചിലെ പ്രധാന വനമേഖലയായ പന്തീരായിരം വനത്തിൽ തോട്ടപ്പള്ളി മുതൽ പലകതോട് വരെയുള്ള ഭാഗങ്ങളിൽ അനധികൃത ട്രക്കിങ് നടക്കുന്നുണ്ട്. മേഖലയിലെ റിസോർട്ട് ഉടമകളാണ് ഇതിന് പിന്നിലെന്ന് വനം വകുപ്പ് പറഞ്ഞു. ട്രക്കിങ് ഉൾപ്പടെയുള്ള പാക്കേജ് പ്രഖ‍്യാപിച്ചാണ് വിനോദസഞ്ചാരികളെ റിസോർട്ട് ഉടമകൾ ആകർഷിക്കുന്നത്. ഇവരുടെ പങ്ക് വ‍്യക്തമായാൽ നടപടി സ്വീകരിക്കുമെന്ന് എടവണ്ണ റേഞ്ച് ഓഫിസർ അബ്ദുൽ ലത്തീഫ് പറഞ്ഞു. നായാട്ടംപൊയിലിലെ പഴശ്ശി രാജ ഗുഹയിലേക്ക് ഉൾപ്പടെയുള്ള ട്രക്കിങ് ടൂറിസം, വനം വകുപ്പ് നിരോധിച്ചിട്ടുണ്ട്. കാട്ടുതീ ജാഗ്രതയുടെ ഭാഗമായുള്ള മുൻകരുതലാണ് നിരോധനത്തിന് കാരണം. വനം വകുപ്പും നാട്ടുകാരും ചേർന്ന് സേവ് പന്തീരായിരം പദ്ധതിക്ക് രൂപം നൽകി കാട്ടുതീപ്രതിരോധ പ്രവർത്തനവുമായി രംഗത്തുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story