Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:11 AM GMT Updated On
date_range 2018-03-20T10:41:59+05:30രാജ്യറാണി സ്വതന്ത്ര ട്രെയിൻ: റെയിൽവേ ബോർഡിെൻറ പരിഗണനയിൽ
text_fieldsമലപ്പുറം: നിലമ്പൂർ-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര വണ്ടിയാക്കുന്നത് സംബന്ധിച്ച് നൽകിയ പ്രപ്പോസൽ റെയിൽവേ ബോർഡിെൻറ പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു. പാലക്കാട് റെയിൽവേ ഡിവിഷൻ നൽകിയ പ്രപ്പോസലാണ് ബോർഡിെൻറ പരിഗണനയിലുള്ളത്. പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. സ്വതന്ത്ര വണ്ടിയാകാനുള്ള അനുമതി നേരേത്ത റെയിൽവേ ൈടംടേബിൾ സമിതി നൽകിയിരുന്നു. നിലമ്പൂരിൽനിന്ന് രാത്രി 8.50ന് പുറപ്പെടുന്ന വണ്ടി പാലക്കാട് നിന്ന് അമൃത എക്സ്പ്രസിനൊപ്പം ചേർന്നാണ് യാത്ര തുടരുന്നത്. സ്വതന്ത്രവണ്ടിയാകുന്നതോടെ 16 കോച്ചുകൾ ലഭിക്കും. എ.സി ടു ടയർ -ഒന്ന്, എ.സി ത്രീ ടയർ -രണ്ട്, സെക്കൻഡ് ക്ലാസ് സ്ലീപ്പർ -ഏഴ്, ജനറൽ കമ്പാർട്ട്മെൻറ് -നാല്, എസ്.എൽ.ആർ -രണ്ട് എന്നിങ്ങനെയാവും കമ്പാർട്ട്മെൻറുകൾ. പുതിയ വണ്ടിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ റേക്ക് നിർത്താനുള്ള സൗകര്യമില്ലാത്തതിനാൽ തൽക്കാലം കൊച്ചുവേളി വരെയാവും യാത്ര.
Next Story