Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാർട്ടിയിൽ...

പാർട്ടിയിൽ തിരിച്ചെത്താനുള്ള കൗൺസിലറുടെ നീക്കത്തിന് തടയിട്ട് സി.പി.എം ലോക്കൽ കമ്മിറ്റി

text_fields
bookmark_border
നിലമ്പൂർ: 2014ലെ ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലാപക്കൊടിയുയർത്തി സി.പി.എം വിട്ടവരിൽ ഒമ്പത് പേർക്ക് കാൻഡിഡേറ്റ് അംഗത്വം നൽകി തിരിച്ചെടുക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന നിലമ്പൂർ ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എന്നാൽ പാർട്ടി വിട്ട മുൻ ഓഫിസ് സെക്രട്ടറിയും നിലവിൽ നഗരസഭ കൗൺസിലറുമായ പി. ഗോപാലകൃഷ്ണനെ തിരിച്ചെടുത്തിട്ടില്ല. ഇപ്പോൾ പാർട്ടിയുമായി സഹകരിച്ചുപോരുന്ന ഗോപാലകൃഷ്ണനെ തിരിച്ചുകൊണ്ടുവരണമെന്നാണ് ഏരിയ നേതൃത്വത്തിലെ പ്രബലവിഭാഗം താൽപ്പര‍്യപ്പെടുന്നത്. നിലവിലെ ലോക്കൽ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ അഴിമതി ആരോപിച്ചാണ് ഗോപാലകൃഷ്ണൻ ഉൾെപ്പടെയുള്ളവർ പാർട്ടി വിട്ടത്. അന്ന് പാർട്ടി ജില്ല കമ്മിറ്റി അംഗവും നിലവിലെ ഏരിയ കമ്മിറ്റി അംഗവുമായ വ‍്യക്തി ഉൾെപ്പടെയാണ് ഗോപാലകൃഷ്ണ‍​െൻറ മടങ്ങിവരവിന് ഇപ്പോൾ തടയിട്ടിരിക്കുന്നത്. ബി.ജെ.പിയുമായി അവിഹിതബന്ധം സ്ഥാപിച്ചാണ് ഗോപാലകൃഷ്ണൻ കൗൺസിലറായതെന്ന ആരോപണമാണ് ലോക്കൽ കമ്മിറ്റിയിലെ ഒരു വിഭാഗം ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചത്. ഈ ആരോപണത്തെ മറികടക്കാൻ അനുകൂല പക്ഷത്തിനായില്ല. മാസങ്ങൾക്ക് മുമ്പ് ഗോപാലകൃഷ്ണൻ അടക്കമുള്ളവരെ ഏരിയ കമ്മിറ്റി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും പാർട്ടിയിലേക്ക് തിരിച്ചുവരണമെന്ന് ആവശ‍്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് സി.പി.എമ്മി‍​െൻറ നേതൃത്വത്തിൽ നടന്ന സമരങ്ങളിലും സമ്മേളനങ്ങളിലും ഗോപാലകൃഷ്ണൻ പങ്കെടുത്തിരുന്നു. റിലയൻസ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൗൺസിലർമാരുടെ നേതൃത്വത്തിൽ സി.പി.എം നഗരസഭ സെക്രട്ടറി‍യെ ഉപരോധിച്ചപ്പോൾ സി.പി.എം കൗൺസിലർമാർക്കൊപ്പം നേതൃത്വനിരയിൽ ഗോപാലകൃഷ്ണനും ഉണ്ടായിരുന്നു. പാർട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരണമെന്ന സംസ്ഥാന സമ്മേളനത്തിലെ തീരുമാനപ്രകാരമാണ് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച ഇവരെ വീണ്ടും പാർട്ടിയിലെത്തിക്കാൻ നടപടി തുടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story