Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​കൂളുകളുടെ അംഗീകാരം: ...

സ്​കൂളുകളുടെ അംഗീകാരം: ആശങ്ക വേ​ണ്ട^സി.ബി.എസ്.ഇ സ്‌കൂള്‍ അസോസിയേഷന്‍

text_fields
bookmark_border
സ്കൂളുകളുടെ അംഗീകാരം: ആശങ്ക വേണ്ട-സി.ബി.എസ്.ഇ സ്‌കൂള്‍ അസോസിയേഷന്‍ മലപ്പുറം: സി.ബി.എസ്.ഇ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങൾ തുടര്‍ന്നും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുമെന്നും രക്ഷിതാക്കള്‍ക്കും വിദ്യാർഥികള്‍ക്കും ആശങ്ക വേണ്ടെന്നും സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്മൻറ് അസോസിയേഷന്‍ അറിയിച്ചു. വര്‍ഷങ്ങളായി സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്ഥാപനങ്ങൾക്ക് അംഗീകാരമില്ലെന്ന തരത്തിൽ കുപ്രചാരണം നടക്കുന്നുണ്ട്. ഇക്കാര്യം സി.ബി.എസ്.ഇ കേന്ദ്ര ഓഫിസി​െൻറ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും നടപടി ഉണ്ടാവുമെന്നും ജന. സെക്രട്ടറി ഡോ. ഇന്ദിര രാജന്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാൻ മാർച്ച് 21ന് ഉച്ചക്കുശേഷം രണ്ടിന് പെരിന്തല്‍മണ്ണ ഐ.എസ്.എസ് സീനിയര്‍ സെക്കൻഡറി സ്‌കൂളില്‍ യോഗം ചേരും. സ്‌കൂള്‍ മാനേജ്‌മ​െൻറ് പ്രതിനിധികളും പ്രിന്‍സിപ്പല്‍മാരും പങ്കെടുക്കണമെന്ന് ജില്ല സെക്രട്ടറി മജീദ് ഐഡിയല്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story