Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅർബൻ ജലവിതരണ...

അർബൻ ജലവിതരണ പദ്ധതിയുടെ അപര്യാപ്തത; കോഴിക്കാട്ടുകുന്ന് പദ്ധതി വീണ്ടും തുറക്കണമെന്ന് ഉപഭോക്താക്കൾ

text_fields
bookmark_border
മഞ്ചേരി: മൂന്നു വാർഡുകളിലായി ആയിരത്തോളം കുടുംബങ്ങള്‍ക്ക് ജലവിതരണം നടത്തിയിരുന്ന കോഴിക്കാട്ടുകുന്ന് ശുദ്ധജല പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന് നാട്ടുകാർ. ചാലിയാറിൽ നിന്നുള്ള അർബൻ ജലവിതരണ പദ്ധതിയുണ്ടാവുമ്പോൾ ചെറിയ പദ്ധതി വേണ്ടെന്ന് പറഞ്ഞ് ജല അതോറിറ്റി നാലു വർഷം മുമ്പാണിത് പൂട്ടിയത്. എന്നാൽ അർബൻ പദ്ധതിയിൽനിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. മഞ്ചേരി നഗരസഭയില്‍ കോഴിക്കാട്ടുകുന്ന് ലക്ഷം വീട് കോളനി, വെസ്റ്റ് കോഴിക്കാട്ടുകുന്ന്, പാലക്കുളം, മാരുതി റോഡ് എന്നിവിടങ്ങളിലും മേലേ പാലക്കാപറമ്പ്, മീത്തൽതൊടി പട്ടികജാതി കോളനികളും ലക്ഷംവീട് കോളനിയും ആശ്രയിച്ചിരുന്ന പദ്ധതിയാണിത്. അർബൻ ജലവിതരണ പദ്ധതിയിൽനിന്ന് ജല അതോറിറ്റി പറയും പ്രകാരം മേഖലയില്‍ എല്ലാ ദിവസവും വെള്ളമെത്തുന്നില്ല. കൊടും േവനലിലും ആഴ്ചയില്‍ രണ്ടും മൂന്നും ദിവസങ്ങളില്‍ വല്ലപ്പോഴും വെള്ളം കിട്ടിയാലായി. കോഴിക്കോട്ടുകുന്ന് പദ്ധതി പഴയതുപോലെ തുറന്നുകൂടേ എന്നു ചോദിച്ച് നാട്ടുകാർ ജല അതോറിറ്റിയിലെത്തിയപ്പോൾ മൂന്നു ലക്ഷം രൂപ വൈദ്യുതി കുടിശ്ശികയുണ്ടെന്നായിരുന്നു അധികൃതരുടെ മറുപടി. പരിഹാരം തേടി നഗരസഭയിലെത്തിയപ്പോൾ ഇത് നഗരസഭയുടെ പദ്ധതിയോ ചുമതലയോ അല്ലെന്നായിരുന്നു പ്രതികരണം. 30 വര്‍ഷത്തിലേറെയായി ഉപയോഗിച്ചു വന്നതാണ് കോഴിക്കോട്ടുകുന്ന് പദ്ധതി. ജല അതോറിറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പദ്ധതിയില്‍ പമ്പിങ് ഓപറേറ്ററും ഉണ്ടായിരുന്നു. പഴയ പദ്ധതി വഴി വെള്ളം വിതരണം ചെയ്തിരുന്ന അതേ മാതൃകയില്‍ പ്രദേശത്തെ മുഴുവന്‍ വീടുകളിലും വെള്ളമെത്തിക്കണമെന്നും അല്ലാത്ത പക്ഷം നേരത്തെ ഉണ്ടായിരുന്ന കുടിവെള്ള പദ്ധതി തുറന്നു തരണമെന്നുമാണ് വീട്ടമ്മമാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story