Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമങ്ങാട്ടുമുറി...

മങ്ങാട്ടുമുറി എ.എം.എൽ.പി സ്​കൂൾ അടുത്ത അധ്യയന വർഷത്തിൽ പഴയ കെട്ടിടത്തിൽ

text_fields
bookmark_border
കൊണ്ടോട്ടി: പുതിയേടത്തുപറമ്പ് ഇഹ്യാഹുൽ ഉലൂം മദ്റസയിൽ പ്രവർത്തിക്കുന്ന മങ്ങാട്ടുമുറി എ.എം.എൽ.പി സ്കൂൾ അടുത്ത അധ്യയന വർഷം മുതൽ പഴയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. ഇതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ല കലക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് നിർദേശം നൽകിയതായി ടി.വി. ഇബ്രാഹിം എം.എൽ.എയുടെ സബ്മിഷന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. ഒരു വർഷം അടച്ചിട്ടതിനാൽ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കാൻ പുളിക്കൽ സെക്രട്ടറിക്ക് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറും നിർദേശം നൽകിയിട്ടുണ്ട്. ലാഭകരമല്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടണമെന്ന ഹൈകോടതി വിധിയെ തുടർന്ന് 2016 ജൂണിലാണ് മങ്ങാട്ടുമുറി സ്കൂൾ അടച്ചത്. തുടർന്ന് സ്കൂൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഇതിനെതിരെ സ്കൂൾ മാനേജർ ഹൈകോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും കോടതി കേസ് തള്ളി. മങ്ങാട്ടുമുറി സ്കൂളിനൊപ്പം ഏറ്റെടുത്ത മറ്റ് മൂന്ന് സ്കൂളുകൾക്കും സർക്കാർ തുക അനുവദിച്ചിരുന്നെങ്കിലും മങ്ങാട്ടുമുറിക്ക് അനുവദിച്ചിരുന്നില്ല. ഇതാണ് നടപടിക്രമങ്ങൾ വൈകാനിടയാക്കിയത്. ഏറ്റെടുക്കാനുള്ള ഭരണാനുമതിയും അറ്റകുറ്റപ്പണിക്കുള്ള ഫണ്ടും സർക്കാർ അനുവദിക്കേണ്ടതുണ്ട്. കുന്നുംപുറം കുടിവെള്ള പദ്ധതി ഭൂമിലഭ്യത ഉറപ്പാക്കി ആരംഭിക്കുമെന്ന് കെ.എൻ.എ. ഖാദറി​െൻറ സബ്മിഷന് ജലവിഭവ മന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story