Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജല ശുദ്ധീകരണി...

ജല ശുദ്ധീകരണി പുനഃസ്ഥാപനം വൈകുന്നു; ജലനിധിയിൽ ആഴ്ചകളായി ലഭിക്കുന്നത് കലക്കുവെള്ളം

text_fields
bookmark_border
കരുവാരകുണ്ട്: ജലനിധി പദ്ധതിയിലെ ജലശുദ്ധീകരണിയുടെ അറ്റകുറ്റപ്പണി മാസം കഴിഞ്ഞിട്ടും തുടങ്ങിയിടത്തുതന്നെ. ശുദ്ധീകരണി ഇല്ലാത്തതിനാൽ ആഴ്ചകളായി ഗുണഭോക്താക്കൾക്ക് കിട്ടുന്നത് കലക്കുവെള്ളവും. ജലനിധി പദ്ധതിയിലെ ഏറ്റവും വലിയ സ്കീമാണ് രണ്ടായിരത്തോളം ഗുണഭോക്താക്കളുള്ള കരുവാരകുണ്ട് സ്കീം. ഇതിലാണ് 20 ലക്ഷം മുടക്കി ജലശുദ്ധീകരണി സ്ഥാപിച്ചത്. ചേറുമ്പ് ഇക്കോ വില്ലേജ് പരിസരത്ത് സ്ഥാപിച്ച ഇത് ഒരു വർഷം കൊണ്ടുതന്നെ തകർച്ചാ ഭീഷണിയിലാവുകയായിരുന്നു. തറയിൽ വിള്ളൽ വീണതാണ് കാരണം. ജലനിധിയുടെ മലപ്പുറം മേഖല ഓഫിസിനാണ് പുനർനിർമാണ ചുമതല. മൂന്നാഴ്ചകൊണ്ട് ശുദ്ധീകരണി പുനഃസ്ഥാപിക്കുമെന്നാണ് കരാർ. എന്നാൽ, ഒരു മാസത്തിലേറെയായിട്ടും പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. പ്രവൃത്തി തുടങ്ങിയതു മുതൽ കലങ്ങിയ വെള്ളമാണ് വിതരണം ചെയ്യുന്നത്. വേനൽമഴ കനത്തതോടെ ചിറയിലെ വെള്ളംതന്നെ കലങ്ങിയിട്ടുണ്ട്. ശുദ്ധീകരണിയില്ലാത്തതിനാൽ ഈ വെള്ളമാണ് പൈപ്പ് വഴി ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story