Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:06 AM GMT Updated On
date_range 2018-03-20T10:36:01+05:30സൗദിയില്‍ എട്ടു തൊഴിലുകളില്‍ കൂടി സ്വദേശിവത്കരണം
text_fieldsസൗദിയില്‍ എട്ടു തൊഴിലുകളില്‍കൂടി സ്വദേശിവത്കരണം -ഡൈന, വിഞ്ച് ട്രക്, ഇൻഷുറൻസ്, പോസ്റ്റൽ മേഖലകൾക്ക് ബാധകം റിയാദ്: സൗദിയില്‍ എട്ടു തൊഴിൽമേഖലകളിൽകൂടി സമ്പൂർണ സ്വദേശിവത്കരണം ഏർപ്പെടുത്തി. ജനുവരി അവസാനം പ്രഖ്യാപിച്ച 12 എണ്ണത്തിന് പുറമെയാണ് എട്ടു രംഗത്തുകൂടി സ്വദേശിവത്കരണം നടപ്പാക്കാന്‍ വകുപ്പുമന്ത്രി അനുമതി നല്‍കിയത്. ഡൈന, വിഞ്ച് ട്രക് ജോലികൾ, ഇൻഷുറൻസ്, പോസ്റ്റൽ മേഖലകളാണ് ഇതിൽ പ്രധാനം. ഡൈന, വിഞ്ച് ട്രക്കുകളിലെ ജോലികളിൽ ഏപ്രില്‍ 17 മുതലാണ് സ്വദേശിവത്കരണം . ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ സര്‍വിസ് എന്നിവയിൽ ജൂണ്‍ 15നും. സ്വകാര്യ ഗേള്‍സ് സ്കൂളുകളിലെ സ്വദേശിവത്കരണം ആഗസ്റ്റ് 29ന് നടപ്പാക്കും. ഷോപ്പിങ് മാളുകളിലെ സമ്പൂർണ സ്വദേശിവത്കരണം സെപ്റ്റംബർ 11ന് നടപ്പാക്കും. റെൻറ് എ കാർ മേഖലയിലെ സ്വദേശിവത്കരണം ഞായറാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. വാഹന വില്‍പന കേന്ദ്രം, െറഡിമെയ്ഡ് കട, വീട്ടുപകരണ കട, പാത്രക്കട, ഇലക്ട്രോണിക് ഉപകരണ കട, വാച്ച് കട, കണ്ണട കട, മെഡിക്കല്‍ ഉപകരണ കട, കെട്ടിടനിര്‍മാണ വസ്തുക്കളുടെ കട, സ്പെയര്‍പാര്‍ട്സ് കട, കാര്‍പറ്റ് കട, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജോലികള്‍ വിവിധ ഘട്ടങ്ങളിലായി സ്വദേശിവത്കരിക്കുമെന്ന് ജനുവരി അവസാനം പ്രഖ്യാപിച്ചിരുന്നു. അസ്ഹര്‍ പുള്ളിയില്‍
Next Story