Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:02 AM GMT Updated On
date_range 20 March 2018 5:02 AM GMTകാലിക്കറ്റ് സർവകലാശാലയിൽ ചലച്ചിത്ര മേള
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഫിലിം സൊസൈറ്റി കേരള അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. സർവകലാശാല പബ്ലിക് റിലേഷൻ വിഭാഗം, സംസ്ഥാന ചലച്ചിത്ര അക്കാദമി എന്നിവരുടെ സംയുക്ത സഹകരണത്തോടെ ഇൗ മാസം 26 മുതൽ 28 വെര സെമിനാർ േകാംപ്ലക്സിലാണ് ചലച്ചിത്രോത്സവം അരങ്ങേറുക. 26ന് നാലിന് സംവിധായകൻ പ്രതാപ് ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാല് മുതൽ ദിവസേന രണ്ട് സിനിമകൾ പ്രദർശിപ്പിക്കും. കാലിക്കറ്റ് സർവകലാശാല ഫിലിം സൊസൈറ്റിയുടെ 22ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 22 ആഴ്ചകളിൽ വിവിധ പഠനവകുപ്പുകളിൽ സിനിമകളുടെ പ്രദർശനം നടത്തും. സർവകലാശാല കാമ്പസിൽ സുസജ്ജമായ തിയറ്റർ വേണമെന്നാണ് ഫിലിം സൊസൈറ്റിയുെട ആവശ്യം. ഉമർ തറമേൽ പ്രസിഡൻറും ടി.എം. രാജേഷ് സെക്രട്ടറിയും െക. സുധീർ ട്രഷററുമായ സമിതിയാണ് ഫിലിം സൊസൈറ്റിയുടെ അമരക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story