Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:02 AM GMT Updated On
date_range 2018-03-20T10:32:56+05:30സംസ്ഥാനപാതയിൽ തൃക്കങ്ങോട് സ്ഥിരം അപകടമേഖലയാകുന്നു
text_fieldsഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ മനിശ്ശേരി തൃക്കങ്ങോട് പ്രദേശം പതിവ് അപകട മേഖലയാകുന്നു. നിരന്തരമുണ്ടാകുന്ന അപകടം ഒഴിവാക്കാൻ സി.സി.ടി.വി സ്ഥാപിച്ച് അമിതവേഗം നിയന്ത്രിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. അതേസമയം, പാതയുടെ പ്രതലത്തിൽ താരതമ്യേന മിനുസക്കൂടുതൽ അനുഭവപ്പെടുന്നതാണ് അപകടങ്ങൾക്ക് ആക്കം കൂട്ടുന്നതെന്ന് ഡ്രൈവർമാരും നാട്ടുകാരും പരാതിപ്പെടുന്നു. സംസ്ഥാനപാത യാഥാർഥ്യമായതു മുതൽ കുളപ്പുള്ളി മുതൽ ഒറ്റപ്പാലം വരേയുള്ള പ്രദേശത്ത് അപകടങ്ങൾ വർധിച്ചതായും അതീവ സുരക്ഷ മേഖലയായി പ്രദേശത്തെ പ്രഖ്യാപിക്കണമെന്നും ബി.ജെ.പി വാണിയംകുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ശനിയാഴ്ച സ്വകാര്യ ബസും പിക്ക്അപ് വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിക്കുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌കൂട്ടർ യാത്രക്കാരായ രണ്ടു സ്ത്രീകൾ ഉൾെപ്പടെ നിരവധി പേരുടെ ജീവൻ ഇതേസ്ഥലത്തുണ്ടായ അപകടങ്ങളിൽ നഷ്ടപ്പെട്ടിട്ടുണ്ട്. മഴയുള്ള സമയത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ റോഡിൽ തെന്നിമാറി നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. റോഡിെൻറ പ്രതലത്തിലെ മിനുസക്കൂടുതൽ ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Next Story