Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാർക്ക്​...

ഭിന്നശേഷിക്കാർക്ക്​ നഗരസഭയുടെ താങ്ങ്​

text_fields
bookmark_border
മലപ്പുറം: ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് പദ്ധതി തയാറാക്കാൻ മലപ്പുറം നഗരസഭ പ്രത്യേക വാർഡ് സഭ സംഘടിപ്പിച്ചു. 2018-19 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് ആരംഭിക്കേണ്ട പദ്ധതികൾ ചർച്ച ചെയ്തു. ഭിന്നശേഷിക്കാരും രക്ഷിതാക്കളും പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൻ സി.എ. ജമീല ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയർപേഴ്സൻ മറിയുമ്മ ശരീഫ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഹാരിസ് ആമിയൻ, പാർവതിക്കുട്ടി, തോപ്പിൽ മുഹമ്മദ് കുട്ടി, ഐ.സി.ഡി.എസ് സൂപ്പർ വൈസർ പ്രമീള, മുനിസിപ്പൽ കോഓഡിനേറ്റർ സി.എ. റസാഖ്, പ്രദീപ് എന്നിവർ സംസാരിച്ചു. box പ്രധാന പദ്ധതികൾ വികലാംഗ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വികലാംഗർക്ക് കുട നിർമാണ യൂനിറ്റ് അന്ധർക്ക് ഇ-ബുക്ക് ലൈബ്രറി പരിശീലനം അന്ധർക്ക് സ്മാർട്ട് ഫോൺ വിതരണം പോപ്പ്കോൺ നിർമാണ യൂനിറ്റ് ഇൻസ്റ്റൻറ് കോഫി യൂനിറ്റ് photo:
Show Full Article
TAGS:LOCAL NEWS 
Next Story