Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 4:59 AM GMT Updated On
date_range 20 March 2018 4:59 AM GMTകൂട്ടെക്കാല; പാക് ഡെപ്യൂട്ടി െെഹകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ജമ്മു -കശ്മീരിലെ പൂഞ്ച് ജില്ലയിൽ ബിംബർ ഗലി മേഖലയിലെ ഗ്രാമങ്ങളിൽ കഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ലെപ്പട്ട സംഭവത്തിൽ പാക് ഡെ. െെഹകമീഷണർ സയ്യിദ് ഹൈദർ ഷായെ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രകോപനമില്ലാതെ പാകിസ്താൻ നടത്തിയ ആക്രമണം എല്ലാ മനുഷ്യാവകാശങ്ങളും കാറ്റിൽ പറത്തുന്നതാണെന്നും ഇത്തരം നീച പ്രവൃത്തികൾ സൈനിക തത്ത്വങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ വ്യക്തമാക്കി. ഇതുപോലുള്ള ആക്രമണങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ പാക് സൈന്യത്തിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story