Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിയന്ത്രണം നീങ്ങി;...

നിയന്ത്രണം നീങ്ങി; ജില്ലക്ക് പത്ത് മദ്യശാലകൾ

text_fields
bookmark_border
ഇന്ന് മുതൽ മൂന്നെണ്ണം കൂടി മലപ്പുറം: ഗ്രാമപഞ്ചായത്ത് പരിധിയിലെ നിയന്ത്രണവും നീക്കിയതോടെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ജില്ലയിൽ തുറക്കുന്ന മദ്യശാലകളുടെ എണ്ണം രണ്ടക്കം കടക്കുന്നു. മൂന്നെണ്ണം കൂടി തിങ്കളാഴ്ച പ്രവർത്തനം തുടങ്ങുന്നതോടെയാണിത്. മദ്യനയത്തി​െൻറ ചുവട് പിടിച്ച് ഏഴ് മദ്യശാലകൾ ഇതിനകം വീണ്ടും തുറന്നിട്ടുണ്ട്. കോഴിക്കോട് ജില്ല അതിർത്തിയിലെ റിസോർട്ടിലും പുത്തനത്താണിയിലും എടപ്പാളിലുമാണ് പൂട്ടിയ മദ്യശാലകൾ ബിയർ ആൻഡ് വൈൻ പാർലറുകളായി പ്രവർത്തനം പുനരാരംഭിക്കുന്നത്. നിലമ്പൂരിൽ മൂന്നെണ്ണവും പെരിന്തൽമണ്ണയിൽ രണ്ടും മഞ്ചേരിയിലും കോട്ടക്കലിലും ഓരോന്നും ഈ പേരിൽ ഇതിനകം തുറന്നിട്ടുണ്ട്. ത്രീ സ്റ്റാർ പദവിയുള്ളതിനാൽ ഇവയിൽ രണ്ടെണ്ണം ഏപ്രിൽ ഒന്ന് മുതൽ ബാറാവും.
Show Full Article
TAGS:LOCAL NEWS 
Next Story