Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:20 AM GMT Updated On
date_range 19 March 2018 5:20 AM GMTസൈക്കിളിൽ ലോകം ചുറ്റി സൗദി യുവാവ്
text_fieldsbookmark_border
കോട്ടക്കൽ: വയസ്സ് ഇരുപത്തിയാറെ ആയിട്ടുള്ളൂ, യാത്ര ഏറെ ഇഷ്ടപ്പെടുന്ന സൗദി യുവാവ് ഇതുവരെ സൈക്കിളിൽ യാത്ര ചെയ്തത് ഏഴിലധികം രാജ്യങ്ങൾ. സൗദിയിലെ അൽ-റാസ് സ്വദേശി സ്വാലിഹ് ആയിദ് അലി അൽ ആയിദാണ് (26) സൈക്കിളിൽ ലോകം ചുറ്റുന്നത്. യു.എ.ഇയിലേക്കായിരുന്നു ആദ്യ സന്ദർശനം. പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലേക്കെത്തി. ജർമനി, ഫ്രാൻസ്, ഹോളണ്ട്... രാജ്യങ്ങളുടെ കണക്കുകൾ ഇങ്ങനെ പോകുന്നു. യൂറോപ്പിൽനിന്ന് മുംെബെയിലേക്ക് വിമാനമാർഗമാണ് എത്തിയത്. സന്തത സഹചാരിയായ സൈക്കിൾ കാർഗോ വഴിയുമെത്തി. കേരളമായിരുന്നു പ്രധാന ലക്ഷ്യം. മുംെബെ-കന്യാകുമാരി ദേശീയപാതയിലൂടെ 1170 കിലോമീറ്റർ സഞ്ചരിച്ച് ആയിദ് കോട്ടക്കലിലെത്തി. അമ്മാവൻ ഹമദ് മുഹമ്മദ് അൽ മുഫയ്യിസിെൻറ മകളെ ചികിത്സിച്ച ഡോ. പി. ആലിക്കുട്ടീസ് ആയുർവേദ ആശുപത്രിയിലെ ഡോ. റഹ്മത്തുല്ലയെ കാണലും യാത്രയുടെ ലക്ഷ്യമായിരുന്നു. ഇവിടെ ഒരു ദിവസം തങ്ങിയശേഷം യാത്ര തുടർന്നു. ദിശാസൂചികയടക്കമുള്ള സംവിധാനങ്ങളാണ് സൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്നത്. കേരളം വളരെ ഇഷ്ടമായെന്നും അറബി സംസാരിക്കുന്നവരെ കൂടുതൽ കാണാൻ കഴിഞ്ഞെന്നും ആയിദ് പറഞ്ഞു. ദിവസവും നൂറു കിലോമീറ്ററാണ് യാത്ര. കന്യാകുമാരി സന്ദർശിച്ചശേഷം കൊച്ചി വഴി നാട്ടിലേക്ക് തിരിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story