Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗണിതം മധുരമാക്കി...

ഗണിതം മധുരമാക്കി മണ്ണാർക്കാട് ഡി.ഇ.ഒ

text_fields
bookmark_border
ചെർപ്പുളശ്ശേരി: എസ്.എസ്.എൽ.സി ഗണിത പരീക്ഷയോടുള്ള വിദ്യാർഥികളുടെ ഭയമകറ്റി പരീക്ഷക്ക് സജ്ജരാക്കാനായി ഗണിതാധ്യാപകനും മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല ഓഫിസറുമായ വേണു പുഞ്ചപ്പാടം ക്ലാസിലെത്തി. അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ഡി.ഇ.ഒ ക്ലാസെടുത്തത്. പരീക്ഷ പാസാകുന്നതിനുള്ള ഗണിത വഴികൾ അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തി. താൻ പഠിച്ച വിദ്യാലയത്തിലെ കുട്ടികൾക്കാണ് പരിശീലനം നൽകുന്നതെന്നും നൂറു ശതമാനം വിജയം നേടണമെന്നും ഡി.ഇ.ഒ പറഞ്ഞപ്പോൾ കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചു. വിദ്യാലയത്തി​െൻറ ഉപഹാരം പി.ടി.എ പ്രസിഡൻറ് കെ.ടി. മുരളിമോഹൻ സമ്മാനിച്ചു. പ്രധാനാധ്യാപകൻ എം. പ്രശാന്ത്, സി. മുഹിനുദ്ദീൻ, വിജയശ്രീ കോഓഡിനേറ്റർ കെ. അജിത്, സ്കൂൾ ലീഡർ അക്ഷയ പി. മധു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story