Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികം

സ്കൂൾ വാർഷികം ആഘോഷിച്ചു

text_fields
bookmark_border
പട്ടാമ്പി: പെരുമുടിയൂർ എസ്.എൻ.ജി.എൽ.പി സ്കൂൾ വാർഷികവും ജൈവോദ്യാനവും മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാനാധ്യാപിക സതിക്ക് യാത്രയയപ്പ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എം. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ നന്ദിനി, ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് എം. മൊയ്തീൻകുട്ടി, ജയശങ്കർ, ബി.പി.ഒ എം. മണികണ്ഠൻ, പരമേശ്വരശർമ, കെ.ടി. അബ്ദുല്ല, കെ. സെയ്തലവി, കെ. സുധാകരൻ, കെ.ടി. മുഹമ്മദ് ഫൈസൽ, ശോഭ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. കുടിവെള്ളക്ഷാമത്തിന് പരിഹാരം; ജലസ്രോതസ്സ് തൊഴിലുറപ്പ് തൊഴിലാളികൾ ഒറ്റപ്പാലം: തൊഴിലുറപ്പ് തൊഴിലാളികൾ കൈകോർത്തതോടെ അമ്പലപ്പാറ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കുടിവെള്ളക്ഷാമം നേരിടാൻ സൗകര്യങ്ങളൊരുങ്ങി. കാർഷികാവശ്യവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കും വിധത്തിലാണ് കിണറുകളും കുളങ്ങളും താൽക്കാലിക തടയണകളും വാർഡിൽ ഒരുങ്ങുന്നത്. 13 കിണറുകൾ ഇതിനകം വാർഡിൽ നിർമിച്ചു. പത്ത് കുളങ്ങളും വേങ്ങശേരി തോടിന് കുറുകെ മൂന്ന് താൽക്കാലിക തടയണകളും തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തിൽ യാഥാർഥ്യമായി. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ഒന്നര ഏക്കർ വരുന്ന പെരുമ്പാറ ചോല നവീകരിച്ചത് അനുഗ്രഹമായെന്ന് വാർഡ് മെംബർ പി.പി. ശ്രീകുമാർ പറഞ്ഞു. 70ഓളം തൊഴിലാളികൾ സജീവമായി രംഗത്തുണ്ട്. വേനൽമഴ ലഭിച്ചതോടെ നിർമാണം പൂർത്തിയായ കിണർ, കുളം, തടയണകൾ എന്നിവയിൽ വെള്ളം നിറഞ്ഞു. കൂടുതൽ ജലസംരക്ഷണ പദ്ധതികൾ വാർഡിൽ നടപ്പാക്കാനാണ് തീരുമാനമെന്നും ശ്രീകുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story