Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെള്ളിയാങ്കല്ല് തടയണ;...

വെള്ളിയാങ്കല്ല് തടയണ; ആരോഗ്യവകുപ്പ് അധികൃതര്‍ ശുചീകരണം നടത്തി

text_fields
bookmark_border
ആനക്കര: വെള്ളിയാങ്കല്ല് തടയണയില്‍ അറവുമാലിന്യം തള്ളിയ പരിസരങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി താൽകാലികമായി ശുചീകരിച്ചു. തൃത്താല ഹൈസ്‌കൂള്‍ റോഡരികിലെ ഉപയോഗശൂന്യമായ എം.ആർ.എസ് കെട്ടിടത്തിന് പിറകുവശത്തെ നിളാതീരങ്ങളിലാണ് അധികൃതര്‍ ബ്ലീച്ചിങ് പൗഡര്‍ വിതറിയത്. ഇതോടെ കടുത്ത ദുര്‍ഗന്ധത്തിന് അറുതിയായി. ലൈസന്‍സോ മാലിന്യ സംസ്‌കരണ സംവിധാനങ്ങളോ ഇല്ലാതെയാണ് തൃത്താലയിലെ അറവുശാലകളുടെ പ്രവര്‍ത്തനമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് തൃത്താല പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അറവുശാല ഉടമകള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തുമെന്നും ഇവര്‍ അറിയിച്ചു. തൃത്താല പൊലീസി​െൻറയും ആരോഗ്യവകുപ്പി​െൻറയും നേതൃത്വത്തിലായിരിക്കും ക്ലാസ്. തൃത്താല പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.ടി. റോബിന്‍സണ്‍, പി.ജി. അശോകന്‍ എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. തടയണയിലെ മാലിന്യ നിക്ഷേപത്തില്‍ ജലസേചന വകുപ്പ് അധികൃതര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story