Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആനപ്പൂരങ്ങളുടെ...

ആനപ്പൂരങ്ങളുടെ നിറവില്‍ പൊന്നുണ്ണിയാര്‍ക്കാവ് താലപ്പൊലി ആഘോഷിച്ചു

text_fields
bookmark_border
ആനക്കര: നെല്ലിക്കാട്ടിരി പൊന്നുണ്ണിയാര്‍ക്കാവ് ഭഗവതിക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകളോടെ തുടക്കമായി. ഉച്ചക്ക് ശേഷം ആനപ്പൂരങ്ങളെത്തി. ആനപ്പൂരങ്ങള്‍ ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങിയതോടെ വിവിധ കമ്മിറ്റികളായ യുവതേജസ്, കളേഴ്‌സ്, മൈലാഞ്ചി കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കാള, ശിങ്കാരിമേളങ്ങള്‍ എന്നിവയോടെ കൊടിവരവുകളെത്തി. ദീപാരാധനക്ക് ശേഷം തേക്ലിപാടം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫേന്‍സി വെടിക്കെട്ട്, രാത്രിയില്‍ ഡബിള്‍ തായമ്പക, നാടകം എന്നിവ നടന്നു. പുലര്‍ച്ച താലം കൊളുത്തി എഴുന്നള്ളിപ്പോടെ സമാപനമായി.
Show Full Article
TAGS:LOCAL NEWS 
Next Story