Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:14 AM GMT Updated On
date_range 2018-03-19T10:44:59+05:30അലനല്ലൂരിൽ രണ്ടിടത്ത് വാഹനാപകടം; ഏഴുപേർക്ക് പരിക്ക്
text_fieldsഅലനല്ലൂർ: രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ ഏഴുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഒമ്പതിന് എടത്തനാട്ടുകര മൂച്ചിക്കൽ എൻ.എസ്.എസ് എസ്റ്റേറ്റിന് സമീപം കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിലും എസ്റ്റേറ്റിെൻറ മതിലിലും ഇടിച്ച് മറിഞ്ഞു. എടത്തനാട്ടുകര കോട്ടപ്പള്ള ഭാഗത്തുനിന്നും ഉണ്യാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് എതിരെ വന്ന കാറിലും സമീപത്തെ മതിലിലും ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നിയന്ത്രണം വിട്ട കാർ യാത്രക്കാരായ കോട്ടപ്പള്ള സ്വദേശികളായ ചേരൂർ നാത്തൻകോടൻ ഷഫീഖ്, ഭാര്യ മുബീന എന്നിവർക്ക് നിസ്സാര പരിക്കേറ്റു. ഉണ്യാൽ ഭാഗത്തുനിന്നും കോട്ടപ്പള്ള ഭാഗത്തേക്ക് പോവുകയായിരുന്ന കാർ യാത്രക്കാരായ ചിരട്ടക്കുളം സ്വദേശി കൊറ്റരായിൽ നിഷാം മോൻ (21), അമ്പലപ്പാറ സ്വദേശികളായ തോട്ടാശേരിമലയിൽ ഖദീജ (50), മകൾ സമീറ (32), പേരമക്കളായ നിഹാൽ (10), നിഹ നസ്റിൽ (6) എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാര മില്ലുംപടിയിൽ വൈകീട്ട് നാലോടെയാണ് രണ്ടാമത്തെ അപകടം. മേലാറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാർ എതിരെ വന്ന കാറുമായി ഇടിക്കുകയായിരുന്നു. അലനല്ലൂർ സ്വദേശികളായ പയ്യനാട്ട് വാക്കേതൊടി പറങ്ങോടൻ (74), പയ്യനാട്ട് ചന്ദ്രൻ (41), പയ്യനാട്ട് നിശ (33), കുമരംപുത്തൂർ സ്വദേശി കുഞ്ഞുണ്ണി (63) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story