Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ.എം.എസ്​ വിട...

ഇ.എം.എസ്​ വിട പറഞ്ഞിട്ട്​ 20 വർഷം

text_fields
bookmark_border
ഏലംകുളം: സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസ് ചരിത്രത്തി​െൻറ ഭാഗമായിട്ട് തിങ്കളാഴ്ച 20 വർഷം തികയുന്നു. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്കടുത്ത് ഏലംകുളം മനയിൽ തീർത്തും യാഥാസ്ഥിതിക പശ്ചാത്തലത്തിൽ ജീവിച്ചുവളർന്ന അദ്ദേഹം പക്ഷേ, ജീവിതകാലം മുഴുവൻ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ പൊരുതി. സംസ്കൃത-ഋഗ്വേദ പഠനങ്ങളിലാണ് ബാല്യം കഴിച്ചുകൂട്ടിയത്. പന്ത്രണ്ടാം വയസ്സിൽ ജാതിചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ അദ്ദേഹം പിന്നീട് ലോകം കണ്ട പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായി മാറി. തൊഴിലാളി വർഗത്തി​െൻറ ദത്തുപുത്രനായും നവകേരളശിൽപിയായും അറിയപ്പെട്ടു. 20ാം ചരമവാർഷിക ദിനത്തിൽ ജന്മനാട്ടിലും വിവിധ ഭാഗങ്ങളിലും അനുസ്മരണ പരിപാടികൾ നടക്കും. 134 കേന്ദ്രങ്ങളിൽ കുടുംബസംഗമങ്ങൾ മലപ്പുറം: ഇ.എം.എസ്-എ.കെ.ജി ദിനാചരണ ഭാഗമായി മലപ്പുറം ജില്ലയിലെ 134 കേന്ദ്രങ്ങളിൽ സി.പി.എം നേതൃത്വത്തിൽ തിങ്കളാഴ്ച കുടുംബസംഗമങ്ങൾ സംഘടിപ്പിക്കും. വൈകീട്ട് നാല് മുതലാണ് സംഗമങ്ങൾ. ഏലംകുളത്ത് നടക്കുന്ന ചടങ്ങിൽ പാലോളി മുഹമ്മദ്കുട്ടി, കെ.ഇ.എൻ. കുഞ്ഞഹമ്മദ് എന്നിവർ സംസാരിക്കും. 20ന് നന്നംമുക്കിൽ സംസ്ഥാന കമ്മിറ്റിയംഗം ബേബിജോൺ സംസാരിക്കും. 21ന് കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവൻ മാറാക്കരയിലും എളമരം കരീം കൊണ്ടോട്ടിയിലും സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story