Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപച്ചക്കറി എക്കോ...

പച്ചക്കറി എക്കോ ഷോപ്പ് തുറന്നു

text_fields
bookmark_border
പാണ്ടിക്കാട്: കാർഷിക വികസന കർഷകക്ഷേമ വകുപ്പി‍​െൻറ 2017-18 വർഷത്തെ പച്ചക്കറി വികസന പദ്ധതിയിൽ പാണ്ടിക്കാട് പഞ്ചായത്ത് പച്ചക്കറി ക്ലസ്റ്ററിന് അനുവദിച്ച പച്ചക്കറി വിപണിയും എക്കോ ഷോപ്പും അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ.എം. ഫാത്തിമ ഷഹീന പദ്ധതി വിശദീകരിച്ചു. 'വിള പരിപാലനം പച്ചക്കറി കൃഷിയിൽ' വിഷയത്തെ കുറിച്ച് ബി.വി. പ്രദീപ് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഫാത്തിമ, പഞ്ചായത്ത് അംഗങ്ങളായ വി. മജീദ് മാസ്റ്റർ, ജംഷീന കുരിക്കൾ, പി.ടി. ഷെരീഫ്, ടി.സി. ഫിറോസ്ഖാൻ, കെ. ഹരിദാസൻ മാസ്റ്റർ, വി. ബുഷ്‌റ, കൊരമ്പയിൽ ശങ്കരൻ, ടി.കെ. സമീർ, എൻ.ടി. അജിത, ടി. സരിത, പാർട്ടി പ്രതിനിധികളായ വി.പി. ജലീൽ മാസ്റ്റർ, കെ.പി. ഗോപിനാഥൻ, കൃഷി അസിസ്റ്റൻറ് എ.പി. കുഞ്ഞാലിക്കുട്ടി, സി.ഡി.എസ് പ്രസിഡൻറ് എം. സുബൈദ, ക്ലസ്റ്റർ അംഗങ്ങളായ എൻ.ടി. ഹരിദാസൻ, പി.കെ. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story