Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:05 AM GMT Updated On
date_range 2018-03-19T10:35:59+05:30തമിഴ്നാട്ടിൽ വാഹനാപകടം; മലയാളി വനിത െഎ.ടി എൻജിനീയർ ഉൾപ്പെടെ നാലു മരണം
text_fieldsചെന്നൈ: പുതുച്ചേരിയിൽ വാരാന്ത്യം ചെലവഴിച്ച് ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെ െഎ.ടി ജീവനക്കാരുടെ വാഹനം അപകടത്തിൽപെട്ട് തൃശൂർ സ്വദേശിനി വനിത െഎ.ടി എൻജിനീയർ ഉൾപ്പെടെ നാലുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. തൃശൂർ പുതൂർ െമയിൻ റോഡിൽ കല്യാൺ വീട്ടിൽ മുരളീധരെൻറ മകൾ െഎശ്വര്യയാണ് (23) മരിച്ച മലയാളി. തമിഴ്നാട് സ്വദേശികളായ പ്രസാദ് കുമാർ, ദീപൻ ചക്രവർത്തി, ആന്ധ്ര സ്വദേശി നീകർ സുകുമാർ എന്നിവരാണ് മരിച്ച മറ്റുള്ളവർ. െഎശ്വര്യയുടെ മൃതദേഹം ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പരിക്കേറ്റവരിൽ തിരുവനന്തപുരം സ്വദേശി അർജുൻ നായരുടെ മകൾ അഖിലയും ഉൾപ്പെടുന്നു. ചെങ്കൽപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അഖിലക്ക് നിസ്സാര പരിക്കാണുള്ളത്. ചെന്നൈ പൂനമല്ലി ഹൈറോഡിലെ എറിക്സൺ കമ്പനി ജീവനക്കാരാണ് അപകടത്തിൽപെട്ടത്. പുതുച്ചേരിയിൽനിന്ന് ചെന്നൈയിലേക്ക് മടങ്ങിവരുേമ്പാൾ പുലർച്ചെ നാലരയോടെ ചെങ്കൽപേട്ട് കർപ്പക വിനായക മെഡിക്കൽ കോളജിനു സമീപമാണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിർത്തിയിട്ട ചരക്കുലോറിയുടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു.
Next Story