Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത...

ദേശീയപാത സ്ഥലമെടുപ്പിനെതിരെ വെന്നിയൂരിൽ പ്രതിഷേധ സംഗമം

text_fields
bookmark_border
തിരൂരങ്ങാടി: ദേശീയപാത സ്ഥലമെടുപ്പ് നടത്താൻ കുറ്റിപ്പുറത്ത് സർവേ നടത്തുന്നതിനെതിരെ കക്കാട്, വെന്നിയൂർ, ഏരിയയിൽ സ്ഥലവും കിടപ്പാടവും തൊഴിലും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ പ്രതിഷേധ സംഗമവും പ്രകടനവും നടന്നു. ദേശീയപാത സംരക്ഷണ സമിതി ജില്ല ചെയർമാൻ ഡോ. ആസാദ് സംഗമം ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഭൂമിയും തൊഴിലും സംരക്ഷിക്കാൻ ലോങ് മാർച്ച് നടത്തുന്നവർ ആയിരക്കണക്കിന് പാവങ്ങളെ കുടിയിറക്കിവിടുന്നത് ജനകീയ പ്രതിഷേധത്തിലൂടെ ചെറുത്തു തോൽപിക്കുമെന്ന് സംയുക്ത സമരസമിതി സംസ്ഥാന ചെയർമാൻ ഹാഷിം ചേന്ദമ്പള്ളി മുന്നറിയിപ്പ് നൽകി. സി.കെ.എ. റസാഖ് അധ്യക്ഷത വഹിച്ചു. എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം, വി.പി. ഉസ്മാൻ ഹാജി, ടി.പി. തിലകൻ, കെ.പി. മുഹമ്മദ് കുട്ടി, സി.കെ. മൊയ്തീൻ കുട്ടി മാസ്റ്റർ, കുഞ്ഞൻ ഹാജി, യു.പി. മുസ്തഫ, ഷാഫി കക്കാട്, സി.പി. അബ്ദുല്ല, എൻ. കുഞ്ഞാലൻ ഹാജി, കരീം പങ്ങിണിക്കാടൻ, ചെനക്കൽ ബഷീർ എന്നിവർ സംസാരിച്ചു. സി.കെ. കോയാമു സ്വാഗതവും എ.കെ.എ. റഹിം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story