Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെയ്യത്തുംപാടം...

തെയ്യത്തുംപാടം കോളനിക്കടുത്ത് കള്ളുഷാപ്പ്: പ്രതിഷേധം ശക്തം

text_fields
bookmark_border
എടക്കര: ഗ്രാമപഞ്ചായത്തിലെ തെയ്യത്തുംപാടം പട്ടികവര്‍ഗ കോളനിക്കടുത്ത് കള്ളുഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിന് എതിര്‍പ്പ് ശക്തമാകുന്നു. കള്ളുഷാപ്പ് വരുന്നതോടെ കോളനിയിലെ പാവപ്പെട്ടവരുടെ ജീവിത സ്വൈര്യം നഷ്ടപ്പെടുമെന്നും പ്രദേശമാകെ മദ്യത്തി‍​െൻറ പിടിയിലാകുമെന്നും ആശങ്കയുണ്ട്. പ്രാദേശികമായി ചെത്തിയെടുക്കുന്നതിന് പുറമെ പുറത്തുനിന്നും കള്ള് കൊണ്ടുവരേണ്ടിവരും. ഇതി‍​െൻറ ഗുണനിലവാരത്തില്‍ ജനങ്ങള്‍ക്ക് ഇപ്പോഴേ സംശയമുള്ളതാണ് എതിര്‍പ്പുയരാനുള്ള മറ്റൊരു പ്രധാന കാരണം. എക്സൈസ് വകുപ്പി‍​െൻറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോളനിയില്‍നിന്നുള്ള ദൂരം അളന്നുതിട്ടപ്പെടുത്തിയിരുന്നു. ഇതില്‍ പ്രദേശവാസികള്‍ക്ക് എതിര്‍പ്പുള്ളതായും അറിയുന്നു. ഷാപ്പ് പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് കഴിഞ്ഞ ദിവസം എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ നല്‍കി. മാര്‍ച്ച് മാസം തീരുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും ഷാപ്പ് പ്രവര്‍ത്തിപ്പിച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷം ഇതേ ഷാപ്പിന് പ്രവര്‍ത്തിപ്പിക്കാന്‍ മുന്‍ഗണന ലഭിക്കുമെന്നതിനാലാണ് അടിയന്തരമായി തുറക്കാൻ ലേലം ചെയ്തവര്‍ തിടുക്കപ്പെട്ട് ശ്രമം നടത്തുന്നത്. ഷാപ്പ് പ്രവര്‍ത്തനത്തിനെതിരെ മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി പ്രതിഷേധം നടത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story