Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുസ്​മരണ യോഗം

അനുസ്​മരണ യോഗം

text_fields
bookmark_border
വളാഞ്ചേരി: കോൺഗ്രസ് ആതവനാട് മണ്ഡലം സെക്രട്ടറി എൻ. സുധാകര​െൻറയും ഐ.എൻ.ടി.യു.സി അംഗം പാലേരി വാസുവി​െൻറയും നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് ആതവനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി കെ.പി.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. സി. മൊയ്തീൻ, കെ.പി. ഉമ്മർ, എം. ബഷീർ, എം. മുസ്തഫ, കെ. സുരേഷ്, എൻ. ഭാസ്കരൻ, എം.സി. സഹീർ, എൻ. ആബിദ് എന്നിവർ സംസാരിച്ചു. വാർഷികാഘോഷം പൂക്കാട്ടിരി: എടയൂർ എച്ച്.എൽ.പി സ്കൂൾ 93ാം വാർഷികാഘോഷം പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തു എടയൂർ അധ്യക്ഷത വഹിച്ചു. തേൻമൊഴി എന്ന പത്രം സ്കൂൾ ലീഡർ ദിയാനക്ക് നൽകി എടയൂർ ഗ്രാമ പഞ്ചായത്ത് അംഗം വി.പി. ഷുക്കൂർ പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക പ്രീത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഒ.എസ്.എ പ്രസിഡൻറ് കെ. റഷീദ്, സെക്രട്ടറി ടി.ടി. ജബ്ബാർ, റഹീം പാലാറ, പി. ഷഫീഖ്, മമ്മി മാസ്റ്റർ, എം.ടി.എ പ്രസിഡൻറ് ഫാത്തിമ സുബൈർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് കെ.പി. മൊയ്തു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.എസ്. സുരേഷ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story