Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 4:59 AM GMT Updated On
date_range 19 March 2018 4:59 AM GMTവർഷ പ്രതിപദ ഉത്സവം
text_fieldsbookmark_border
പെരിന്തൽമണ്ണ: ഭാരതീയ കാലഗണന അനുസരിച്ചുള്ള യുഗാദി ഉത്സവമായ വർഷ പ്രതിപദയും സംഘസ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിെൻറ ജന്മദിന ആഘോഷവും പെരിന്തൽമണ്ണയിൽ നടന്നു. ഇതോടനുബന്ധിച്ചുള്ള പഥസഞ്ചലനം വൈകീട്ട് നാലിന് പെരിന്തൽമണ്ണ-കോഴിക്കോട് റോഡിൽ ബൈപാസിന് സമീപമുള്ള പഠിപ്പുര സ്റ്റേഡിയത്തിൽനിന്ന് തുടങ്ങി നഗരത്തിലൂടെ മനഴി സ്റ്റാൻഡിന് സമീപം സമാപിച്ചു. തുടർന്ന് 5.30ന് ശ്രീവള്ളുവനാട് വിദ്യാഭവനിൽ നടന്ന ജില്ല സാംഘിക്കിൽ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ വിദ്യാർഥി പ്രമുഖ് ആർ. അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. റിട്ട. പ്രഫ. സുബ്രഹ്മണ്യൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ, പി. ദിനേശൻ, പി. സുമേഷ് എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story