Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 4:59 AM GMT Updated On
date_range 2018-03-19T10:29:59+05:30കോഡൂരില്‍ നികുതി പിരിവ് നൂറുശതമാനം
text_fieldsകോഡൂര്‍: ഗ്രാമപഞ്ചായത്ത് തനത് വര്‍ഷത്തെ നികുതി പിരിവ് നൂറുശതമാനം പൂര്‍ത്തീകരിച്ചു. അഞ്ചര കോടിയോളം രൂപയാണ് നികുതിയിനത്തില്‍ പിരിച്ചെടുത്തത്. ഗ്രാമപഞ്ചയാത്തിെൻറ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ഷിക പദ്ധതികള്‍ക്കുമാണ് തുക ചെലവഴിക്കുക. എല്ലാ വര്‍ഷവും മാര്‍ച്ച് അവസാനത്തോടെയാണ് പൂര്‍ത്തീകരിക്കാറുള്ളത്. ഈ വര്‍ഷം മാര്‍ച്ച് മധ്യത്തോടെ ലക്ഷ്യംകൈവരിക്കാനായത് വലിയ നേട്ടമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജിയും സെക്രട്ടറി കെ. പ്രേമാനന്ദനും പറഞ്ഞു.
Next Story