Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്.ഇ.ബി...

കെ.എസ്.ഇ.ബി ജീവനക്കാരുടെ കാരുണ്യത്തില്‍ കൊക്കാടന്‍ കരീമി‍െൻറ വീട്ടില്‍ വൈദ്യുതിയെത്തി

text_fields
bookmark_border
പൂക്കോട്ടുംപാടം: അങ്ങാടിക്ക് സമീപം പ്ലാസ്റ്റിക് കൊണ്ട് മറച്ച കുടിലില്‍ കഴിയുന്ന കൊക്കാടന്‍ കരീമി‍​െൻറ വീട്ടില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ വൈദ്യുതിയെത്തിച്ചു. അധികൃതരും ബന്ധുക്കളും ൈകയൊഴിഞ്ഞ ഈ കുടുംബം തലചായ്ക്കാനിടമില്ലാതെ വിഷമിച്ചപ്പോള്‍ കരീമിന് ബന്ധുവാണ് വീട്ടുവളപ്പിനോട് ചേര്‍ന്ന് താല്‍കാലിക കുടില്‍ കെട്ടി താമസിക്കാന്‍ അനുവാദം നല്‍കിയത്. രാത്രി മണ്ണെണ്ണ വിളക്കാണ് ഉപയോഗിച്ചിരുന്നത്. ഇതറിഞ്ഞ കെ.എസ്.ഇ.ബി ജീവനക്കാര്‍ കരീമി‍​െൻറ വീടിന് വൈദ്യുതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ജീവനക്കാര്‍തന്നെ പണം സ്വരൂപിച്ച് സൗജന്യമായി വീടിനു ചുമരുവെച്ചു വൈദ്യുതീകരണം പൂര്‍ത്തീകരിക്കുകയായിരുന്നു. കെ.എസ്.ഇ.ബി പൂക്കോട്ടുംപാടം അസി. എൻജിനീയര്‍ കെ. വേലായുധന്‍ വീടി‍​െൻറ വൈദ്യുതീകരണം സ്വിച്ച് ഓണ്‍ ചെയ്തു. ജീവനക്കാരായ അനില്‍കുമാര്‍, അശോകന്‍, ശ്രീകുമാര്‍, ഷാജി എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story