Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: എടരിക്കോട് ബൈപ്പാസ്​ വേണ്ട -പഞ്ചായത്ത് വികസന സെമിനാർ

text_fields
bookmark_border
എടരിക്കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാലച്ചിറമാട് മുതൽ സ്വാഗതമാട് വരെയുള്ള നിർദിഷ്ട എടരിക്കോട് ബെപ്പാസിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയിൽനിന്ന് അധികൃതർ പിൻമാറണമെന്ന് എടരിക്കോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ആവശ്യപ്പെട്ടു. പി.കെ. അബ്്ദുറബ്ബ് എം.എൽ.എ. സെമിനാർ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ഹൈവേ വികസിപ്പിക്കുന്നതിന് പകരം കൃഷിഭൂമിയും നാലും അഞ്ചും സ​െൻറിൽ വീട് വെച്ച് താമസിക്കുന്നവരുടെ വസ്തുവും ഏറ്റെടുക്കേണ്ടിവരുന്ന ബൈപ്പാസി​െൻറ അലൈൻമ​െൻറ് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് പഞ്ചായത്ത് അധികൃതരും സെമിനാറിൽ നിലപാടെടുത്തു. ഭൂമിയും വീടും നഷ്ടപ്പെടുന്നവർ സെമിനാർ ഉദ്ഘാടനത്തിനെത്തിയ പി.കെ. അബ്്ദുറബ്ബ് എം.എൽ.എയോട് ആവലാതികൾ ബോധിപ്പിച്ചു. ജില്ല കലക്ടറുമായും മറ്റും ബന്ധപ്പെട്ട് ഇരകളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ശൈബ മണമ്മൽ അധ്യക്ഷത വഹിച്ചു. കാർഷിക മേഖലക്ക് ഊന്നൽ നൽകിയുള്ള വാർഷികപദ്ധതിയുടെ കരട് രേഖ വൈസ് പ്രസിഡൻറ് വി.ടി. സുബൈർ തങ്ങൾ അവതരിപ്പിച്ചു. അടുക്കളത്തോട്ടം, ഇടവിളകൃഷി വികസനം, ജലസമൃദ്ധി, കേരസമൃദ്ധി, കിടപ്പിലായ രോഗികൾക്കുള്ള പരിചരണം, ഭിന്നശേഷി കലാകായിക ഉത്സവം, പശ്ചാത്തല വികസനം തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്്ദുൽ ഹഖ് എന്ന കുഞ്ഞുട്ടി, ഹനീഫ പുതുപ്പറമ്പ്, കെ.പി. നാസർ, റംല പൂക്കയിൽ, അലവി കഴുങ്ങിൽ, സഫിയ മണ്ണിങ്ങൽ, ആയിശാബി ടീച്ചർ, കെ. ഉണ്ണികൃഷ്ണൻ, ബഷീർ പൂവ്വഞ്ചേരി, റഹീം ചീമാടൻ, സി.സി. ആസാദ്, അറക്കൽ കൃഷ്ണൻ, സി.സി. സിറാജ്, ജി. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. മിനി നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story