Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ആദിവാസി^ദലിത് അവകാശ...

'ആദിവാസി^ദലിത് അവകാശ സമരങ്ങൾക്ക് മുസ​്ലിം ലീഗ് പിന്തുണ നൽകും'

text_fields
bookmark_border
'ആദിവാസി-ദലിത് അവകാശ സമരങ്ങൾക്ക് മുസ്ലിം ലീഗ് പിന്തുണ നൽകും' പാലക്കാട്: ആദിവാസി-ദലിത് അവകാശ സമരങ്ങൾക്ക് മുസ്ലിം ലീഗ് പൂർണ പിന്തുണ നൽകുമെന്ന് പിന്നാക്ക-ന്യൂനപക്ഷ-ദലിത് സാഹോദര്യ സമിതി ചെയർമാൻ കെ. കുട്ടി അഹമ്മദ് കുട്ടി. ഭൂ അധികാര സംരക്ഷണസമിതിയും ആദിവാസി സംയുക്ത സമിതിയും ചേർന്ന് അട്ടപ്പാടിയിൽ സംഘടിപ്പിച്ച 'മധു അനുസ്മരണവും ആദിവാസി ബഹുജന സംഗമവും' പരിപാടിയിൽ സംസാരിക്കുകയായിരുന്നു ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായ അദ്ദേഹം. ആദിവാസികൾക്ക് ഭൂമി തിരികെ ലഭിക്കാനുള്ള സമരങ്ങൾക്കും ശ്രമങ്ങൾക്കും നിയമപരവും രാഷ്ട്രീയവുമായ എല്ലാ പിന്തുണയും നൽകും. ഊരുകൾക്ക് കൂടുതൽ അധികാരം നൽകുകയും ആദിവാസികളെ ശക്തിപ്പെടുത്തുകയും വേണമെന്നും കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. ആദിവാസി ക്ഷേമ പദ്ധതികൾ നടപ്പാക്കുമ്പോൾ ഊര് മൂപ്പന്മാരുടെയും ആദിവാസി ജനതയുടെയും അഭിപ്രായങ്ങൾക്ക് പരിഗണന നൽകണമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ പറഞ്ഞു. പിന്നാക്ക ഐക്യം കാലത്തി​െൻറ അനിവാര്യതയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു. കക്കി മൂപ്പൻ അധ്യക്ഷത വഹിച്ചു. സണ്ണി എം. കപിക്കാട്, ടി.എൽ. സന്തോഷ്, കെ.കെ. രമ, അജയ്കുമാർ, മായ പ്രമോദ്, സി.എസ്. മുരളി, ബി.എം. സുഹ്റ, എം.ബി. മനോജ്, ശ്രീരാമൻ കൊയ്യോൻ, ജബ്ബാർ ചുങ്കത്തറ, എ. മുഹമ്മദ് ഹനീഫ, വിവിധ ഊരുമൂപ്പന്മാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story