Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എസ്.സിയിലൂടെ...

പി.എസ്.സിയിലൂടെ പ്രതിവർഷം 40,000 നിയമനം നടത്തുന്നു ^മന്ത്രി

text_fields
bookmark_border
പി.എസ്.സിയിലൂടെ പ്രതിവർഷം 40,000 നിയമനം നടത്തുന്നു -മന്ത്രി പാലക്കാട്: സംസ്ഥാന സർക്കാർ വർഷം നാൽപതിനായിരത്തോളം നിയമനങ്ങൾ പി.എസ്.സി വഴി നടത്തുന്നുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ. പാലക്കാട് ജില്ല പി.എസ്.സി ഒാഫിസ് ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരമേറ്റ ശേഷം 64,982 നിയമന ശിപാർശകൾ പി.എസ്.സിയിലൂടെ നൽകി. ആധുനിക സൗകര്യങ്ങളുപയോഗിച്ച് നിയമന പ്രക്രിയയിലെ കാലതാമസം ഒഴിവാക്കാൻ പി.എസ്.സിക്ക് കഴിയുന്നുണ്ട്. ഉദ്യോഗാർഥികളുടെ എണ്ണത്തിലെ വർധന കാരണമുണ്ടാകുന്ന ജോലിഭാരത്തിന് ആനുപാതികമായി ഉദ്യോഗസ്ഥരും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്തത് സുഗമമായ പ്രവർത്തനത്തിന് തടസ്സമാവുകയാണ്. പി.എസ്.സിയുടെ കാര്യക്ഷമത വർധിപ്പിക്കാൻ 120 പുതിയ തസ്തികകൾ അനുവദിച്ചിട്ടുണ്ട്്. പൊതുകമ്പനികൾ, ബോർഡുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ ആയിരത്തോളം തസ്തികകളിൽ പി.എസ്.സി നിയമനം നടത്തുന്നു. നിലവിൽ അമ്പതിനായിരത്തോളം ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പട്ടികവർഗ വിഭാഗക്കാർക്ക് മാത്രം നടത്തിയ പ്രത്യേക നിയമനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ സാധിച്ചെന്നും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള പി.എസ്.സി പ്രവർത്തനങ്ങളിൽ മുന്നിലാണെന്നും മന്ത്രി അവകാശപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story