Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:14 AM GMT Updated On
date_range 2018-03-18T10:44:59+05:30അനന്തപുരി യാത്രയിൽ രാജ്യറാണിക്ക് 'സ്വാതന്ത്ര്യം'
text_fieldsനിലമ്പൂർ: നിലമ്പൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്ക് രാജ്യറാണി എക്സ്പ്രസിന് സ്വാതന്ത്ര്യം കിട്ടി. ദക്ഷിണ റെയിൽവേ ടൈം ടേബിൾ സമിതിയാണ് അനുമതി നൽകിയത്. ഉച്ചക്ക് 2.55െൻറ നിലമ്പൂർ-എറണാകുളം പാസഞ്ചർ നിലമ്പൂർ-കോട്ടയം എന്ന പേരിൽ സർവിസ് നടത്താനും അനുമതി ലഭിച്ചു. പുതിയ 18 ബോഗികൾ ലഭിക്കുന്നതോടെ രാജ്യറാണി സ്വതന്ത്രമായി ഒാടും. നിലവിൽ എട്ട് കോച്ചുകളുമായാണ് പാലക്കാട്ടുനിന്നുള്ള 'അമൃത'യോടൊപ്പം ചേർന്ന് യാത്ര തുടരുന്നത്. ട്രെയിൻ റേക്ക് ഉടനെ ലഭ്യമാക്കാൻ നടപടി തുടങ്ങിയതായി ചെന്നൈ ചീഫ് ഓപറേഷൻ മാനേജർ അനന്തരാമൻ പറഞ്ഞു. നിലമ്പൂരിൽനിന്ന് രാത്രി 8.50നാണ് രാജ്യറാണി പുറപ്പെടുന്നത്. ഷൊർണൂരിൽനിന്ന് അമൃത എക്സ്പ്രസുമായി കൂടിച്ചേർന്നാണ് തലസ്ഥാനനഗരിയിലേക്ക് പോവുക. സ്വതന്ത്ര വണ്ടിയാവുന്നതോടെ 16 ബോഗികളുണ്ടാവും. തിരുവനന്തപുരം സെൻട്രൽ സ്േറ്റഷനിൽ റേക്ക് നിർത്താനുള്ള സൗകര്യക്കുറവിനാൽ തൽക്കാലം കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. നേമം സ്റ്റേഷൻ യാർഡ് വിപൂലീകരണം പൂർത്തിയായാൽ അങ്ങോട്ട് മാറ്റാനാണ് തീരുമാനം. രാമംകുത്ത് സബ്വേ നിർമാണത്തിന് ഒന്നര കോടിയുടെ എസ്റ്റിമേറ്റ് റെയിൽവേ അംഗീകരിച്ചു. അബ്ദുൽ വഹാബ് എം.പിയുടെ ആസ്തിവികസന നിധിയിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കിവരുന്ന തുകക്ക് എം.പിമാരായ എ.കെ. ആൻറണി, വയലാർ രവി എന്നിവരുടെ സഹായം തേടും. നിലമ്പൂർ സ്റ്റേഷനിൽ 12 കോച്ചുകൾ നിർത്താൻ പ്ലാറ്റ് ഫോമുകളുണ്ട്. ഇത് പതിനെട്ടാക്കി മാറ്റും. ഇതിന് ടെൻഡർ നടപടി പൂർത്തിയായി.
Next Story