Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗെയിൽ പദ്ധതിയിൽ...

ഗെയിൽ പദ്ധതിയിൽ ഇടത്​^വലത്​ പാർട്ടികൾ ജനങ്ങളെ വഞ്ചിച്ചു ^വെൽഫെയർ പാർട്ടി

text_fields
bookmark_border
ഗെയിൽ പദ്ധതിയിൽ ഇടത്-വലത് പാർട്ടികൾ ജനങ്ങളെ വഞ്ചിച്ചു -വെൽഫെയർ പാർട്ടി പൂക്കോട്ടൂർ: ഗെയിൽ പദ്ധതിയുടെ പേരിൽ ഇടത്-വലത് രാഷ്ട്രീയക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് വെൽഫെയർ പാർട്ടി. കഴിഞ്ഞ ഭരണസമിതി പൂക്കോട്ടൂർ പഞ്ചായത്തിലെ ജലസ്രോതസ്സുകളും റോഡുകളും യഥേഷ്ടം വെട്ടിമുറിക്കാൻ ഗെയിൽ അധികൃതർക്ക് അനുമതി നൽകിയതും താനറിയാതെയാണ് അത്തരമൊരു രേഖ പോയതെന്ന മുൻ പ്രസിഡൻറി​െൻറ വിശദീകരണവും വ്യക്തമാക്കുന്നത് രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥലോബിയും തുടരുന്ന വഞ്ചനയാണെന്നും പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് സെക്രേട്ടറിയറ്റ് വിലയിരുത്തി. പ്രസിഡൻറ് ഷഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന, ജില്ല നേതാക്കളും ബഹുഭൂരിപക്ഷം അണികളും ഒപ്പമില്ലാഞ്ഞിട്ടും സമരരംഗത്ത് ഉറച്ചുനിൽക്കുന്ന പ്രാദേശിക നേതാക്കളുടെ നിലപാട് സെക്രേട്ടറിയറ്റ് സ്വാഗതം ചെയ്തു. സെക്രട്ടറി മഹ്ബൂബുറഹ്മാൻ സ്വാഗതവും കെ. മുഹ്യുദ്ദീൻ അലി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story