Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാടിനും അറിയില്ല,...

നാടിനും അറിയില്ല, 'തമ്പി'ൽ പാടിയ ഈ ഗായികയെ

text_fields
bookmark_border
കുറ്റിപ്പുറം: ''ജീവിതത്തിൽ ഒരിക്കലും സിനിമയിൽ പാടണമെന്ന് ആഗ്രഹിച്ചിട്ടില്ല, യാദൃച്ഛികമായിരുന്നു അത്. 40 ആണ്ടിനിപ്പുറവും നാട്ടിൽ പലർക്കും താനാണ് ആ ഗായികയെന്ന് അറിയില്ല''-പറയുന്നത് 'തമ്പ്' സിനിമയിലെ നാഗത്താൻ പാട്ട് പാടിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി കുറ്റിപ്പുലാക്കൽ ജാനകി. നിളാതീരത്ത് കണ്ടുമുട്ടിയപ്പോൾ ജാനകിയുടെ ഓർമയിൽ സ്മരണകളുടെ വെള്ളിവെളിച്ചം മിന്നി. പാട്ടിലേക്ക് വഴിതുറന്ന കഥ പറഞ്ഞുതുടങ്ങി. 1978ൽ ലോക മലയാള സമ്മേളനത്തിൽ നാഗത്താൻ പാട്ടിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ഭർത്താവ് പാണ്ടിക്കാട് വെട്ടിക്കാട്ടിരി കുറ്റിപ്പുലാക്കൽ ചിന്നനും മറ്റ് രണ്ട് ബന്ധുക്കൾക്കുമൊപ്പമായിരുന്നു പോയത്. 'തമ്പ്' സംവിധായകൻ ജി. അരവിന്ദൻ സിനിമയിൽ ഉൾപ്പെടുത്താൻ നാഗത്താൻ പാട്ട് തേടി നടക്കുന്ന സമയമായിരുന്നു. യാദൃച്ഛികമായി ലോക മലയാളി സമ്മേളനത്തിനെത്തിയ അദ്ദേഹം ജാനകിയുടെ പാട്ട് കേട്ടു. സിനിമയിൽ പാടാമോയെന്ന് ചോദിക്കുകയും ചെയ്തു. തിരുവനന്തപുരത്തായിരുന്നു പരിശീലനം. പിന്നീട് ഷൂട്ടിങ് നടക്കുമ്പോൾ തിരുനാവായയിലെത്തി ഗാനം റെക്കോഡ് ചെയ്തു. ഭർതൃസഹോദരി കുഞ്ചിയും കൂടെയുണ്ടായിരുന്നു. സർക്കസിനുള്ള 'തമ്പ്' നിർമാണം പൂർത്തിയാക്കിയ രാത്രിയാണ് നാഗത്താൻ പാട്ടുള്ളത്. ജാനകിയെ അരവിന്ദ​െൻറ ഭാര്യ ലീല അരവിന്ദൻ ആദരിച്ചു. ഭർത്താവ് ചിന്നൻ, മകനും നൃത്തപരിശീലകനുമായ അനിൽ വെട്ടിക്കാട്ടിരി, ഭാര്യയും പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ പ്രേമലത എന്നിവരോടൊപ്പമാണ് ജാനകി കുറ്റിപ്പുറത്തെത്തിയത്. ഉഷ ശ്രീനിവാസൻ, അരുന്ധതി ബാലൻ എന്നിവരാണ് മറ്റ് മക്കൾ.
Show Full Article
TAGS:LOCAL NEWS 
Next Story