Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: ആവലാതികൾ പറഞ്ഞ് ഇരകൾ, എല്ലാം പരിഹരിക്കാമെന്ന് എം.എൽ.എ

text_fields
bookmark_border
കോട്ടക്കൽ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർ പരാതിയുമായി പി.കെ. അബ്ദുറബ്ബ് എം.എൽ.എയുടെ മുന്നിലെത്തി. ശനിയാഴ്ച കലക്ടർ വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായാണ് ഇരകളുടെ പരാതികൾ എം.എൽ.എ കേട്ടത്. തെന്നല, പെരുമണ്ണ, തിരൂരങ്ങാടി, എടരിക്കോട് പ്രദേശങ്ങളിലുള്ളവരാണ് പരാതി പറയാൻ എത്തിയിരുന്നത്. വിഷയം കലക്ടറുടെ മുന്നിൽ അവതരിപ്പിക്കുമെന്ന് പറഞ്ഞ എം.എൽ.എ ആശങ്കകൾ പരിഹരിക്കാൻ അധികൃതർ തയാറാകണമെന്ന് ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്തംഗം ഹനീഫ പുതുപ്പറമ്പ്, എടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് ഷീബ മണമ്മൽ, പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് പൊതുവത്ത് ഫാത്തിമ, തെന്നല പഞ്ചായത്ത് പ്രസിഡൻറ് മൊയ്തീൻകുട്ടി, സി.കെ.എ. റസാഖ്, കൗൺസിലർമാർ, ജനപ്രതിനിധികൾ, പൂവ്വഞ്ചേരി ബഷീർ, സി. സിറാജുദ്ദീൻ, കെ.വി. നിഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story