Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:08 AM GMT Updated On
date_range 2018-03-18T10:38:58+05:30വാർഷികാഘോഷവും പുസ്തക പ്രകാശനവും
text_fieldsമങ്കട: പുണർപ്പ വി.എം.എച്ച്.എം.യു.പി സ്കൂളിലെ 101ാം വാർഷികാഘോഷം 'ശ്രുതിലയം -2018' ആഘോഷിച്ചു. വിദ്യാലയത്തിലെ കൊച്ചുകവയിത്രി എ.പി. നിരഞ്ജനയുടെ 'ചുവടുകൾ' കവിത സമാഹാരത്തിെൻറ പ്രകാശനവും പരിപാടിയുടെ ഉദ്ഘാടനവും മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷഹീദ എലിക്കോട്ടിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സിബി മാത്യു സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മുസ്തഫ, എസ്.ആർ.ജി കൺവീനർ അലവി, പി.ടി.എ, എം.ടി.എ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. കൺവീനർ ഫൈസൽ ആലിക്കൽ സമാപന ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
Next Story