Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാധ്യമ പ്രവർത്തകർക്ക്...

മാധ്യമ പ്രവർത്തകർക്ക് പ്രകൃതിക്കൂട്ട് ഒരുക്കി

text_fields
bookmark_border
തിരൂർ: പ്രസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഏഴൂർ ഗാന്ധിയൻ പ്രകൃതിവിദ്യാലയത്തിൽ . മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. മുലയൂട്ടുന്ന അമ്മയാണ് പ്രകൃതിയെന്നും ആ അമ്മയെ സംരക്ഷിക്കേണ്ടത് സമൂഹത്തി​െൻറ കടമയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻറ് പ്രദീപ് പയ്യോളി അധ്യക്ഷത വഹിച്ചു. കായക്കൽ അലി വൈസ് ചാൻസലറെ പൊന്നാട ചാർത്തി ആദരിച്ചു. പ്രകൃതി വിദ്യാലയം ഡയറക്ടർ ഡോ. പി.എ. രാധാകൃഷ്ണൻ, ജെ.സി.ഐ തിരൂർ ചാപ്റ്റർ പ്രസിഡൻറ് വി.വി. സത്യാനന്ദൻ, പ്രസ് ക്ലബ് സെക്രട്ടറി പി.കെ. രതീഷ് എന്നിവർ സംസാരിച്ചു. സ്നേഹവിരുന്നും നടന്നു. സ്കൂൾ വാർഷികോത്സവവും മികവുത്സവവും കാവുംപുറം: തൊഴുവാനൂർ എ.എം.എൽ.പി സ്കൂൾ വാർഷികോത്സവവും മികവുത്സവവും വളാഞ്ചേരി നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് യു. ശിഹാബ് അധ്യക്ഷത വഹിച്ചു. ഐ.എം.എ വളാഞ്ചേരി യൂനിറ്റ് പ്രസിഡൻറ് ഡോ. എൻ. മുഹമ്മദലി, കുറ്റിപ്പുറം ഉപജില്ല ഓഫിസർ പി.കെ. ഇസ്മയിൽ, പി.പി. സത്യനാഥൻ, സുരേഷ് പൂവാട്ടുമീത്തൽ, ബി.ആർ.സി ട്രെയിനർ കെ.ടി. ജഗദീഷ്, എ.കെ. ഷാക്കിർ, വി.പി. നാസർ എന്നിവർ സംസാരിച്ചു. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ അക്കാദമിക് കൗൺസിൽ 'വിജയസ്പർശം' പദ്ധതിയുടെ ഭാഗമായി തൊഴുവാനൂർ എ.എം.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥികളുടെ അമ്മമാർക്കായി നടത്തിയ ക്വിസ് മത്സര വിജയികളായ കെ. റെയ്ഹാനത്ത്, സി. ജംഷിന എന്നിവർക്ക് ചെയർപേഴ്സൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക ടി.എം. ഇന്ദിര സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പി. ഹാരിസ് നന്ദിയും പറഞ്ഞു. തുടർന്ന്, വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും കലാപരിപാടികൾ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story