Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചളിപ്പാടം ജി.എൽ.പി...

ചളിപ്പാടം ജി.എൽ.പി സ്കൂൾ റോഡ് ഉദ്ഘാടനം

text_fields
bookmark_border
എടവണ്ണ: ചളിപ്പാടം ജി.എൽ.പി സ്കൂൾ റോഡ് കോൺക്രീറ്റ് പ്രവൃത്തി ഉദ്ഘാടനം പി.കെ. ബഷീർ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.50 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിച്ചത്. വാർഡ് മെംബർ സുനിത വിജയൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ കെ.എം. ആയിശ, എം. അബ്ദുസമദ്, ഗഫൂർ മാസ്റ്റർ, വി.പി. യൂസുഫ്, ടി.കെ. ഇബ്രാഹീം കുട്ടി എന്നിവർ സംസാരിച്ചു. അവധിക്കാല പ്രവർത്തനങ്ങൾക്ക് തുടക്കം എടവണ്ണ: അവധിക്കാലം അറിവിൻ തണലിൽ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന അവധിക്കാല പ്രവർത്തനങ്ങൾക്ക് തുടക്കമായി. മേഖല തല ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രഫ. പി.എൻ. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ടി.പി. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻറ്സ് മേഖല പ്രസിഡൻറ് വി. സൽമാൻ കുന്നുമ്മൽ, റഫീഖ് സലഫി മുണ്ടേങ്ങര, മുജീബ് സുല്ലമി, സജീർ സ്വലാഹി കല്ലിടുമ്പ്, എം. യാസീൻ എടവണ്ണ, പി. ജുബൈൽ ആര്യൻതൊടിക, തസ്ലീം ഫാസിൽ ഐന്തൂർ, കെ. ആദിൽ പന്നിപ്പാറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story