Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമമ്പാട്​...

മമ്പാട്​ ഗ്രാമപഞ്ചായത്ത്​ വികസന സെമിനാർ

text_fields
bookmark_border
മമ്പാട്: ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ജില്ല പഞ്ചായത്ത് അംഗം ഷെർലി വർഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻചാർജ് പന്താർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷമീന കാഞ്ഞിരാല അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം വിമല, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കാപ്പിൽ ജോയ്, പുന്നപ്പാല അബ്ദുൽ കരീം, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.പി. ഉമൈമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കബീർ കട്ടുമുണ്ട, വാർഡ് അംഗങ്ങളായ എം.ടി. അഹമ്മദ്, കണ്ണിയൻ റുഖിയ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. കെ.സി. നസീം, സി.പി.എം ലോക്കൽ സെക്രട്ടറി സി. അയ്യപ്പൻ, ഐ.യു.എം.എൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പന്തലിങ്ങൽ മുഹമ്മദലി, സി.പി.ഐ ലോക്കൽ സെക്രട്ടറി മുരളി, പഞ്ചായത്ത് സെക്രട്ടറി കെ. റഹിയാൻബി എന്നിവർ സംസാരിച്ചു. മാലങ്ങാട്-അരിമ്പ്രകുത്ത് റോഡ് ഉദ്ഘാടനം എടവണ്ണ: പി.കെ. ബഷീർ എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2.38 ലക്ഷം രൂപ ചെലവിൽ മുണ്ടേങ്ങരയിലെ മാലങ്ങാട്-അരിമ്പ്രകുത്ത് റോഡ് കോൺക്രീറ്റ് പ്രവൃത്തി ഉദ്ഘാടനം പി.കെ. ബഷീർ എം.എൽ.എ നിർവഹിച്ചു. കാഞ്ഞിരാല അബൂബക്കർ, ഉമ്മർ വെള്ളാരംപാറ, കുഞ്ഞു ഇബ്രാഹീം, എ. അഷ്റഫ്, കാഞ്ഞിരാല ആസിഫ് എന്നിവർ സംസാരിച്ചു. പടം.. മാലങ്ങാട്-അരിമ്പ്രക്കുത്ത് റോഡ് പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story