Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.പിയുടെ പിൻമാറ്റം...

എം.പിയുടെ പിൻമാറ്റം സംഘാടകർക്ക് തിരിച്ചടിയായി

text_fields
bookmark_border
നിലമ്പൂർ: ജില്ല പഞ്ചായത്തും ആരോഗ്യ വകുപ്പും ഏറെ കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച ഹൈടെക് ആംബുലൻസി‍​െൻറ ഉദ്ഘാടനം എം.പി. നിർവഹിക്കാതെ മടങ്ങിയത് സംഘാടകരെ വെട്ടിലാക്കി. ടൗണിലും ആശുപത്രി പരിസരങ്ങളിലും കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചാണ് ഉദ്ഘാടന സമ്മേളനം സംഘടിപ്പിച്ചത്. സ്വാഗത പ്രസംഗകനായ ആശുപത്രി സൂപ്രണ്ട് സി. ഹമീദും അധ്യക്ഷനായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണനും തങ്ങളുടെ നേട്ടങ്ങൾ നിരത്തി ഉദ്ഘാടനത്തിനായി എം.പിയെ ക്ഷണിച്ചു. എന്നാൽ ഉദ്ഘാടനം നടക്കണമെങ്കിൽ ഹൈടെക് ഐ.സി.യു ആംബുലൻസ് പ്രവർത്തനസജ്ജമാകണമെന്ന ആവശ്യം എം.പി. മുന്നോട്ടുവെച്ചു. ഇതോടെ വേദിയിലുണ്ടായിരുന്നവർ വെട്ടിലായി. ഉദ്ഘാടനം നടത്തിയില്ലെന്ന് മാത്രമല്ല എം.പി.യുടെ രൂക്ഷമായ വിമർശനത്തിന് ജില്ല പഞ്ചായത്ത് പ്രസിഡൻറും ഡി.എം.ഒയും ആശുപത്രി സൂപ്രണ്ടുമെല്ലാം ഇരകളാവുകയും ചെയ്തു. എം.പി.യുടെ പ്രസംഗത്തിന് ശേഷം വീണ്ടും സംസാരിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.പി.യോടുള്ള നീരസം മറക്കാതെ മറുപടിയും നൽകി. എം.പി. വേദിയിലിരിക്കെയായിരുന്നു മറുപടി. തനിക്ക് ആകെയുള്ളത് പത്ത് സ​െൻറ് സ്ഥലവും വീടും മാത്രമാണെന്നും അതിൽ ജില്ല ആശുപത്രിയുടെ മാലിന്യം നിക്ഷേപിക്കാനായി നൽകാനാവില്ല. കൂടുതൽ സ്ഥലം ഉള്ളവർ നൽകട്ടെ എന്നുമായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡൻറി‍​െൻറ മറുപടി. സംസ്ഥാനത്തെ ജില്ല ആശുപത്രിയിൽ ഇത്തരത്തിലുള്ള ആംബുലൻസ് അനുവദിച്ചത് ആദ്യമായിട്ടാണ്. അതിനാൽ സാങ്കേതിക തടസ്സങ്ങൾ നീക്കാനാണ് കാലതാമസം നേരിട്ടതെന്ന് ഡി.എം.ഒ ഡോ. സക്കീനയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story