Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉത്സവ വരവിനിടെ...

ഉത്സവ വരവിനിടെ വാക്​തർക്കം; ആർ.എസ്.എസ് കാര്യവാഹകിന്​ മർദനം

text_fields
bookmark_border
മാറഞ്ചേരി: മാറഞ്ചേരി കണ്ണത്തേൽ ക്ഷേത്രത്തിലെ ഉത്സവ വരവുകൾ അലങ്കോലമാക്കാൻ ശ്രമിച്ചതിനെ ചോദ്യംചെയ്ത യുവാവിനെ ആറ്‌ ബൈക്കുകളിലെത്തിയ സംഘം ആക്രമിച്ചു. ആർ.എസ്.എസ് കാര്യവാഹക് സുനിലിനെയാണ് ആക്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഉത്സവത്തി​െൻറ ഭാഗമായി നടന്ന വരവുകൾക്കിടയിലേക്ക് ബൈക്കുകൾ ഓടിച്ചുകയറ്റി അലങ്കോലമാക്കാൻ ഒരുസംഘം ശ്രമിച്ചിരുന്നു. ഇത് സുനിലി​െൻറ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വരവുകൾ സമാപിച്ചശേഷം രാത്രി 12ഓടെ ഇരുമ്പുപൈപ്പുകളുമായാണ് ആക്രമണം നടന്നത്. ക്രൂരമർദനത്തിൽ കൈയിലും കാലിനും പരിക്കേറ്റ സുനിൽ ആശുപത്രിയിൽ ചികിത്സ തേടി. തണ്ണിതുറയിൽനിന്ന് എത്തിയ അക്രമിസംഘത്തെ തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ബൈക്കുകൾ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈ ബൈക്കുകൾ പിന്നീട് സംഘത്തെ തടയാൻ ശ്രമിച്ചവർ കത്തിച്ചുവെന്നും പൊലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ബൈക്ക് കത്തിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. സംഭവസ്ഥലം പൊന്നാനി സി.ഐ സണ്ണി ചാക്കോ, പെരുമ്പടപ്പ് എസ്.ഐ വിനോദ് വലിയാട്ടൂർ എന്നിവർ സന്ദർശിച്ചു. photo: tirp4 മാറഞ്ചേരി കണ്ണത്തേൽ ക്ഷേത്രത്തിലെ ഉത്സവ വരവുകൾ അലങ്കോലമാക്കാൻ ശ്രമിച്ച അക്രമികളുടെ ബൈക്കുകൾ കത്തിച്ച നിലയിൽ പ്രതികളെ ഉടൻ പിടികൂടി നടപടിയെടുക്കണം -പൗരാവലി മാറഞ്ചേരി: മുക്കാല കണ്ണത്തേൽ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇതി​െൻറ പിറകിലെ എല്ലാ പ്രതികളെയും രംഗത്ത് കൊണ്ടുവരണമെന്നും മാറഞ്ചേരി മുക്കാല പൗരാവലി ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവത്തെ അപലപിക്കാനും അക്രമികളെ തുറന്നുകാണിക്കാനും രാഷ്ട്രീയത്തിനതീതമായ ഒത്തൊരുമ ഉണ്ടാകണമെന്നും യോഗം പ്രതിജ്ഞ ചെയ്തു. കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. എ. ഷിജിൽ, കെ.പി. മാധവൻ, പി. ശ്രീനിവാസൻ, പി.വി. പ്രേമൻ എന്നിവർ സംസാരിച്ചു. എ. രജീഷ് സ്വാഗതവും പി. രഞ്ജിത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story