Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.ഡി.എം.എ കടത്ത്:...

എം.ഡി.എം.എ കടത്ത്: ദുരൂഹത പുറത്തുകൊണ്ടുവരണം

text_fields
bookmark_border
തിരൂർ: കഴിഞ്ഞദിവസം തിരൂരിൽനിന്ന് എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി തിരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പിടിയിലായവരെ എക്സൈസ് അധികാരികൾതന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. എക്സൈസ് ഉദ്യോഗസ്ഥർക്ക് കടപ്പാട് വേണ്ടത് പൊതുസമൂഹത്തോടാണെന്നും മദ്യ-മയക്കുമരുന്ന് മാഫിയകളോടല്ലെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് വഹാബ് വെട്ടം അധ്യക്ഷത വഹിച്ചു. മുഹമ്മദ് കണ്ണമ്പലം, മോഹൻദാസ്, സഹീർ കോട്ട്, അഷ്ക്കർ, സലീന അന്നാര തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മജീദ് മാടമ്പാട്ട് സ്വാഗതവും ശോഭ തിരൂർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story